scorecardresearch

പത്ത് ഓവറിൽ പതിനൊന്ന് റൺസ് വഴങ്ങി പത്ത് വിക്കറ്റ്; ക്രിക്കറ്റിൽ ചരിത്രമെഴുതി ഇന്ത്യൻ താരം

മൂന്ന് തവണയാണ് താരം ഹാട്രിക് നേട്ടത്തിനരുകിൽ എത്തിയത്

മൂന്ന് തവണയാണ് താരം ഹാട്രിക് നേട്ടത്തിനരുകിൽ എത്തിയത്

author-image
Sports Desk
New Update
ten wickets, ten wickets in an innings by indian, പത്ത് വിക്കറ്റ് നേട്ടം, കൂച്ച് ബിഹാർ ട്രോഫി,cooch behar trophy,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടി ചരിത്രമെഴുതിയ അനിൽ കുംബ്ലെക്ക് പിൻഗാമി ഇന്ത്യയിൽ തന്നെയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് മണിപ്പൂരുകാരൻ റെക്സ് രാജ്കുമാർ സിങ്. അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിലാണ് പതിനെട്ടുകാരൻ പത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അതും ഒരു ഇന്നിങ്സിൽ തന്നെ.

Advertisment

അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലായിരുന്നു റെക്സ് രാജ്കുമാർ സിങ്ങിന്റെ ചരിത്ര നേട്ടം. 9.5 ഓവറെറിഞ്ഞ റെക്സ് ആറ് ഓവറുകൾ മെയ്ഡിൻ ആക്കി. പതിനൊന്ന് റൺസ് വിട്ടു നൽകി അരുണാചൽ പ്രദേശ് നിരയിലെ എല്ലാ താരങ്ങളെയും റെക്സ് കൂടാരം കയറ്റി. മൂന്ന് തവണയാണ് താരം ഹാട്രിക് നേട്ടത്തിനരുകിൽ എത്തിയത്.

റെക്സിന്റെ തകർപ്പൻ പ്രകടനത്തിന്രെ അടിസ്ഥാനത്തിൽ പത്ത് വിക്കറ്റിന്റെ കൂറ്റൻ വിജയത്തിലേക്ക് നീങ്ങുകയാണ് മണിപ്പൂർ. അരുണാചൽ പ്രദേശിന്റെ രണ്ടാം ഇന്നിങ്സിലായിരുന്നു താരത്തിന്റെ നേട്ടം. ഈ സീസണിലാണ് റെക്സ് രാജ്കുമാർ സിങ് കൂച്ച് ബിഹാർ ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നത്. സീസണിൽ നേരത്തെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ താരം ഇതിനോടകം തന്നെ താരം 15 വിക്കറ്റുകൾ തന്റെ അക്കൗണ്ടിൽ ചേർത്തു കഴിഞ്ഞു.

Indian Cricket Team Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: