സിംഗപ്പൂരില്‍ സന്ദര്‍ശനത്തിനെത്തിയതാണ് മുന്‍ ലോക ഫുട്ബോള്‍ താരമായ ഡേവിഡ് ബെക്കാം. ലോകത്തിന്റെ ഏത് കോണില്‍ പോയാലും അവിടത്തെ ഭക്ഷണവുമായി പ്രണയത്തിലാവുന്ന ആളാണ് ബെക്കാം. നേരത്തേയും അദ്ദേഹം തന്റെ ഇഷ്ടഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ടെങ്കിലും ഇത് തനിക്ക് കുറച്ച് കൂടുതല്‍ ഇഷ്ടമാണെന്നാണ് ബെക്കാം വ്യക്തമാക്കുന്നത്.
ഭക്ഷണം എന്താണെന്നല്ലെ, നല്ല ഒന്നാന്തരം സിംഗപൂരിയന് സീഫുഡ് ആയ ‘ചില്ലി ക്രാബ്’. മുളകും തക്കാളിയും ചേര്‍ന്ന സോസ് ഉപയോഗിച്ച് വരട്ടുന്ന ഞണ്ടാണ് ഐറ്റം. താന്‍ സിംഗപ്പൂരില്‍ എത്തുന്നതിന്റെ പ്രധാന കാരണക്കാരന്‍ ‘ചില്ലി ക്രാബ്’ ആണെന്നാണ് ബെക്കാം പറയുന്നത്.
അടുത്തിടെ തനിക്ക് ഒരുപാട് പ്രിയപ്പെട്ട ലണ്ടനിലെ വീട്ടിലേക്ക് താമസം മാറിയത് വാര്‍ത്തയായിരുന്നു. ലണ്ടനിലെ ഹോളണ്ട് പാര്‍ക്ക് എന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്.
ഭാര്യ വിക്ടോറിയ ബെക്കാം, മക്കളായ ബ്രോക്ലിങ്, റോമിയോ, ക്രൂസ്, ഹാര്‍പ്പെര്‍ എന്നിവരാണ് വീട്ടിലെ താമസക്കാര്‍. 9000 സ്ക്വയര്‍ഫീറ്റുള്ള ഈ വീടാണ് പ്രദേശത്തെ ഏറ്റവും വലിയ വീട്. 7 ബെഡ്റൂമും 7 ബാത്ത് റൂമുമാണ് വീട്ടിലുള്ളത്. ജിം,മേക്കപ്പ് റൂം, വൈന്‍ റൂം, സിനിമാ റൂം, മുടിയുടെ പരിചരം,പെഡിക്യൂര്‍,മാനിക്യൂര്‍ എന്നിവയ്ക്കായി പ്രത്യേക റൂമുകള്‍. കൂടാതെ വിക്ടോറിയയുടെ ചെരുപ്പുകള്‍ വയ്ക്കാന്‍ മാത്രമായി പ്രത്യേക റൂമും വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്.