മാ​ഡ്രി​ഡ്: റഷ്യൻ ലോകകപ്പിന് മുന്നോടിയായുളള സൗഹൃദ മൽസരത്തിൽ അർജന്റീനയ്ക്ക് ദയനീയ തോൽവി. കരുത്തരായ സ്‌പെയിൻ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് നീലപ്പടയെ തോൽപ്പിച്ചത്. മെസി ഇല്ലാതെ ഇറങ്ങിയ അർജന്റീനയെ നാണിപ്പിക്കുന്ന പ്രകടനമാണ് സ്‌പെയിൻ നടത്തിയത്.

റ​യ​ൽ മാ​ഡ്രി​ഡ് താ​രം ഇ​സ്കോ​യു​ടെ ഹാ​ട്രി​ക്കാ​ണ് അ​ർ​ജ​ന്‍റീ​ന​യെ ത​ക​ർ​ത്ത​ത്. ഡി​യാ​ഗോ കോ​സ്റ്റ, തി​യാ​ഗോ അ​ൽ​ക​ൻ​ത​ര, ലാ​ഗോ അ​സ്പാ​സ് എ​ന്നി​വ​രും അ​ർ​ജ​ന്‍റീ​ന‍​യു​ടെ പോ​സ്റ്റി​ൽ പ​ന്തെ​ത്തി​ച്ചു. നി​ക്കോ​ളാ​സ് ഓ​ട്ട​മെ​ൻ​ഡി​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി​യ​ത്.

തോൽവി അറിയാതെ 18 മൽസരങ്ങൾ പൂർത്തിയാക്കിയ സ്‌പെയിൻ പുതിയ റെക്കോർഡും സ്വന്തമാക്കി. 2016 യൂ​റോ ക​പ്പി​ൽ ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ തോ​റ്റു​പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ പ​രി​ശീ​ല​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത ജു​ല​ൻ ലോ​പ​റ്റ​ഗ്യി​യാ​ണ് സ്പാ​നി​ഷു​കാ​രെ തോ​ൽ​വി അ​റി​യി​ക്കാ​തെ ന​യി​ക്കു​ന്ന​ത്. ജു​ല​ൻ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം സ്‌പെ​യി​ൻ ഒ​രു മ​ൽസ​ര​ത്തി​ൽ​പോ​ലും തോ​ൽ​വി അ​റി​ഞ്ഞി​ട്ടി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook