കൊച്ചി : ബ്ലാസ്റ്റര്‍സ് ആരാധകര്‍ക്ക് റെനെച്ചായന്‍റെ നമസ്കാരം. ഒപ്പം മലയാളം പഠിക്കുമെന്നുറപ്പും !
ഇന്ന് വൈകീട്ട് നടന്ന പത്രസമ്മേളനത്തിനു ശേഷം ബ്ലാസ്റ്റര്‍സ്ആരാധകര്‍ക്ക് ആശംസനല്‍കുകയായിരുന്നു റെനെച്ചായന്‍ എന്ന് ആരാധകര്‍ വിളിപ്പേരു നല്‍കിയിരിക്കുന്ന പുതിയ കേരളാ ബാസ്റ്റര്‍സ് കോച്ച് റെനെ മ്യൂലന്‍സ്റ്റീന്‍.

എല്ലാ ബ്ലാസ്റ്റര്‍ ആരാധകര്‍ക്കും ആശംസകള്‍ എന്നും എല്ലാ കളിയിലുംആരാധകരുടെ പിന്തുണ പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു റെനെച്ചായന്‍ ബ്ലാസ്റ്റര്‍ ആരാധകരെ അഭിസംബോധന ചെയ്തുകൊണ്ട് ആദ്യമായി പറഞ്ഞത്.

എന്തെങ്കിലും മലയാളത്തില്‍ പറയാന്‍ ആവശ്യപ്പെട്ട ആരാധകാനോട് “അതെന്താണ് എന്നുകൂടി തനിക്കറിയില്ല” എന്ന് പറഞ്ഞ റെനെച്ചായന്‍ ” ഞാന്‍ അത് പഠിച്ചിരിക്കും” എന്ന് ആവര്‍ത്തിച്ചു പറഞ്ഞു.

ഒടുവില്‍ “നമസ്കാരം” എന്ന് പറഞ്ഞുകൊടുത്ത ആരാധകനെ പിന്‍പറ്റി “നമസ്കാര്‍” എന്ന് പറഞ്ഞ ശേഷം മാത്രമാണ് റെനെച്ചായന്‍ നിര്‍ത്തിയത്.

Read More : കേരളാ ബ്ലാസ്റ്റര്‍സിലെത്തിയ പുതിയതാരങ്ങള്‍ ആരൊക്കെ ?

മഞ്ഞപ്പട കേരളാ ബ്ലാസ്റ്റര്‍സ് ഫാന്‍ പേജിനു വേണ്ടി ചെന്ന ആരാധകരോടായിരുന്നു കേരളാബ്ലാസ്റ്റര്‍സ് കോച്ചായി ചുമതലയെടുത്ത റെനെ മ്യൂലന്‍സ്റ്റീന്‍റെ സൗഹൃദം പങ്കുവെക്കല്‍. ഇന്നലെ കൊച്ചിയിലേക്ക് എത്തിയ റെനെ മ്യൂലന്‍സ്റ്റീനെ സ്വീകരിക്കാനും ‘മഞ്ഞപ്പട’ വിമാനതാവളത്തില്‍ എത്തിയിരുന്നു. കേരളാബ്ലാസ്റ്റര്‍സ് ഫാന്‍സ്‌ സംഘമായ ‘മഞ്ഞപ്പട’ കൊച്ചിയില്‍ നടക്കുന്ന കളികളില്‍ ടീമിനു പ്രോത്സാഹനം നല്‍കുന്നതിനു പുറമേ. ബ്ലാസ്റ്റര്‍സ് കളിക്കുന്ന മറ്റു സ്ഥലങ്ങളിലേക്കും സഞ്ചരിച്ചുകൊണ്ട് ടീമിനുവേണ്ട പ്രോത്സാഹനം നല്‍കിപോരുന്നുണ്ട്.

സര്‍ അലക്സ് ഫെര്‍ഗൂസന്‍റെ കീഴിലുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഫസ്റ്റ് ടീം കോച്ച് ആയിരുന്നു റെനെ മ്യൂലന്‍സ്റ്റീന്‍. ക്രിസ്ത്യാനോ റൊണാള്‍ഡോ, റയാന്‍ ഗിഗ്സ്, വെയിന്‍ റൂണി, റോബിന്‍ വാന്‍ പേഴ്സി തുടങ്ങി ഒട്ടേറെ ഇതിഹാസ താരങ്ങളെ പരിശീലിപ്പിച്ച റെനെച്ചായനെ തങ്ങള്‍ മലയാളം പഠിപ്പിക്കും എന്നാണ് ആരാധകര്‍ അടക്കംപറയുന്നത്.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ