കൊച്ചി : ചരിത്രം കുറിച്ച റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്ട്‌സ് ദേശീയ ഫുട്‌ബോള്‍ മത്സരത്തിന്റെ രണ്ടാം എഡിഷന് ചെയര്‍പേഴ്‌സണ്‍ കൊച്ചിയില്‍ തുടക്കം. നിത അംബാനി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സി.കെ. വിനീതും ആര്‍എഫ്‌വൈഎസിന്റെ സംഭാവന അജിത് ശിവനും സന്നിഹിതരായിരുന്നു. രാജഗിരി പബ്ലിക് സ്‌കൂളും അസീസി വിദ്യാനികേതനും തമ്മില്‍ നടന്ന ഉദ്ഘാടന രാജഗിരി പബ്ലിക് സ്‌കൂളും അസീസി വിദ്യാനികേതനും തമ്മില്‍ നടന്ന ഉദ്ഘാടന ഫുട്ബോള്‍ മത്സരത്തോടെയാണ് രണ്ടാം എഡിഷന്‍റെ ആരംഭം.

അതിവിദൂരമല്ലാത്ത ഭാവിയില്‍ ഇന്ത്യയെ ഒരു മള്‍ട്ടി സ്‌പോര്‍ട്ട്‌സ് രാജ്യമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയാണ് ഫൗണ്ടേഷന്‍ എന്ന് നീതാ അംബാനി പറഞ്ഞു.. കുട്ടികള്‍ക്കും യുവാക്കള്‍ക്കും കായിക മേഖലയില്‍ പ്രോത്സാഹനം നല്‍കുക മാത്രമല്ല ഓരോ കുട്ടിക്കും തന്റെ കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള വേദിയൊരുക്കുന്ന ഒരു കായിക സൗഹൃദാന്തരീക്ഷം രാജ്യത്ത് ഏറ്റവും താഴെത്തട്ടില്‍ വരെ സൃഷ്ടിക്കാനാണ് ശ്രമമെന്നു നിത പറഞ്ഞു.

രാജ്യത്തെ 30 നഗരങ്ങളില്‍ ചാംപ്യന്‍ഷിപ്പ് അരങ്ങേറും. സ്‌കൂളുകളിലും കോളേജുകളിലും കായിക മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്ട്‌സ്.
കായിക രംഗത്ത് ഒരു ഏകീകൃത ഘടന സൃഷ്ടിക്കുകയും എല്ലാ പ്രധാന ഒളിംപിക് കായിക ഇനങ്ങള്‍ക്കുമായി സമഗ്ര പദ്ധതി തയ്യാറാക്കുകയുമാണ് ആര്‍വൈഎഫ്എസിയുടെ ലക്ഷ്യം. രാജ്യത്തെ യുവാക്കള്‍ക്ക് കായികമേഖലയില്‍ സാധ്യമായ തൊഴില്‍ സാധ്യതകള്‍ ലഭ്യമാക്കുന്നതിലും ആര്‍വൈഎഫ്എസി അതിന്‍റെതായ പങ്കുവഹിക്കുമെന്ന് നിത അംബാനി പറഞ്ഞു.

രാജ്യത്ത് കായികമേഖലയില്‍ താഴെത്തട്ടില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സംരംഭമാണ് ആര്‍എഫ്‌വൈഎസ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. അടുത്ത അഞ്ചുമാസങ്ങള്‍ക്കുള്ളില്‍ 3000 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 60,000 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നത്.

ഉദ്ഘാടന വര്‍ഷത്തില്‍ ബംഗളൂരു, അഹമ്മദാബാദ്, ഷില്ലോംഗ്, ഐസ്‌വാള്‍, ഇംഫാല്‍, ഹൈദരാബാദ്, ജംഷഡ്പൂര്‍ എന്നീ എട്ട് ഐഎസ്എല്‍ നഗരങ്ങള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കാളികളാകും. ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക് പേരുകേട്ട കേരളത്തിലും ഗോവയിലും ആര്‍വൈഎഫ്എസ് 2017-18 സീസണ്‍ സംസ്ഥാനത്തെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കും. വരുന്ന ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ഥിയായ 20 കാരന്‍ അജിത് ശിവന്റെ അവതരണം ഉദ്ഘാടന ചടങ്ങിലെ ശ്രദ്ധേയ നിമിഷമായി. കഴിഞ്ഞ വര്‍ഷത്തെ ആര്‍എഫ്‌വൈഎസ് ടൂര്‍ണ്ണമെന്റിലാണ് അജിത് തന്റെ കഴിവുകള്‍ പ്രകടമാക്കിയത്.

ജൂനിയര്‍ ബോയ്‌സ്, സീനിയര്‍ ബോയ്‌സ്, സീനിയര്‍ ഗേള്‍സ്, കോളേജ് ബോയ്‌സ് എന്നീ നാലു വിഭാഗങ്ങളിലായാണ് ആര്‍എഫ്‌വൈഎസ് ദേശീയ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുക. ഓരോ നഗരങ്ങളിലും നടക്കുന്ന പ്രീ-ക്വാളിഫൈയിംഗ് റൗണ്ടോടെയാണ് മത്സരങ്ങള്‍ ആരംഭിക്കുക. തുടര്‍ന്ന് മെയിന്‍ ഡ്രോയിലെ വിജയിയെ കണ്ടെത്തും. വിജയിച്ച ടീമുകള്‍ തുടര്‍ന്ന് വീണ്ടും ഏറ്റുമുട്ടി ദേശീയ ചാംപ്യന്‍ഷിപ്പില്‍ കിരീടം സ്വന്തമാക്കും. മെയിന്‍ ഡ്രോ മുതല്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ നിന്നുള്ള വീഡിയോ ഫൂട്ടേജുകള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ യൂത്ത് സ്‌പോര്‍ട്ട്‌സ് നിര്‍മ്മിക്കും. രാജ്യത്തുടനീളമുള്ള പ്രതിഭാധനരായ ഫുട്‌ബോള്‍ കളിക്കാരെ കണ്ടെത്താന്‍ ഇതു സഹായിക്കും. സാങ്കേതികമായ വിലയിരുത്തലിനും കുറവുകള്‍ വളരെ ചെറുപ്പത്തിലേ കണ്ടെത്തി പരിഹരിക്കുന്നതിനും ഈ വീഡിയോ ഫുട്ടേജുകള്‍ ഉപയോഗപ്പെടുത്തും.

രാജഗിരി പബ്ലിക് സ്‌കൂളും അസീസി വിദ്യാനികേതനും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ രാജഗിരി പബ്ലിക് സ്‌കൂള്‍ 1-0 ന് ജയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ