ഗുവഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ് വെടികെട്ടിനാണ് ഗുവഹത്തി സാക്ഷിയായത്. തുടക്കത്തിൽ ഓപ്പണർ ശിഖർ ധവാനെ നഷ്ടപ്പെട്ടെങ്കിലും രോഹിതും കോഹ്‍ലിയും ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് ബോളർമാരെ തുടരെ തുടരെ ബൗണ്ടറി പായിച്ച് ഇരുവരും അതിവേഗം അർദ്ധസെഞ്ചുറിയും സെഞ്ചുറിയും തികച്ചു. ഒപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടും.

ഇരട്ടസെഞ്ചുറി കൂട്ടുകെട്ടിൽ ഒരുപിടി റെക്കോർഡുകളും ഇരുവരും ചേർന്ന് സ്വന്തമാക്കി. ഏറ്റവും കൂടുതൽ തവണ 200 റൺസ് കൂട്ടുകെട്ട് തീർത്ത സംഖ്യം എന്ന റെക്കോർഡ് ഒരിക്കൽ കൂടി അരക്കെട്ട് ഉറപ്പിക്കുകയായിരുന്നു രോഹിതും കോഹ്‍ലിയും. അഞ്ച് തവണയാണ് ഇരുവരും ചേർന്ന് 200 റൺസിന് മുകളിൽ കൂട്ട്കെട്ട് തീർത്തത്. തൊട്ട് പിന്നിലുള്ള കൂട്ടുകെട്ടിലും കോഹ്‍ലി അംഗമാണ് എന്നതാണ് മറ്റൊരു കൗതുകം. ഗൗതം ഗംഭീറിനൊപ്പം ചേർന്ന് മുന്ന് തവണയും കോഹ്‍ലി 200 റൺസ് കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

റൺസ് പിന്തുടരുമ്പോൾ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടും പിറന്നത് ഗുവഹത്തിയിലെ മത്സരത്തിൽ. 246 റൺസ് നേടിയ രോഹിത് ശർമ്മയുടെയും – വിരാട് കോഹ്‍ലിയുടെയും പേരിലാണ് ഈ റെക്കോർഡും.

മറ്റൊരു റെക്കോർഡ് കൂടി ഇരുവരും സ്വന്തമാക്കി. ഒരു മത്സരത്തിൽ തന്നെ ഇരുവരും സെഞ്ചുറി നേടുന്ന നാലാമത്തെ സഖ്യമായും കോഹ്‍ലി – രോഹിത് സഖ്യം മാറി. 4 തവണയാണ് ഇരുവരും ഒരു മത്സരത്തിൽ സെഞ്ചുറി തികച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ