ഗ്യാലറി നിറച്ച് ആരാധകർ, മനസ് നിറച്ച് ഗോകുലം; ആദ്യ മത്സരം കാണാൻ റെക്കോർഡ് കാണികൾ

ഗോകുലം കേരള എഫ്‌സിയുടെ ആദ്യ മത്സരം കാണാൻ 31,181 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്

gokulam fans, malabarians, Gokulam Kerala, vs Neroca FC, I league, ഗോകുലം കേരള എഫ്സി, നെറോക്ക എഫ്സി, ie malayalam, gkfc, ഐഇ മലയാളം

കോഴിക്കോട്: ഐ ലീഗിൽ ഒരിക്കൽ കൂടി കരുത്ത് കാട്ടി മലബാറിയൻസ്. പുതിയ സീസണിൽ ഗോകുലം കേരള എഫ്‌സിയുടെ ആദ്യ മത്സരം കാണാൻ ആയിര കണക്കിന് ആരാധകരാണ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. ഔദ്യോഗിക കണക്ക് പ്രകാരം 31,181 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്.

ഗ്യാലറി തിങ്ങിനിറഞ്ഞ കാണികൾക്ക് മികച്ച മത്സരവും ജയവും നൽകാൻ ഗോകുലത്തിനുമായി. സീസണിലെ ആദ്യ മത്സരത്തിൽ നെറോക്കയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു. നായകൻ ജോസഫ് മാർക്കസിന്റെയും ഹെൻറി കിസേക്കയുടെയും ഗോളുകളാണ് ഗോകുലത്തിന് വിജയമൊരുക്കിയത്.

മത്സരത്തിന്റെ തുടക്കം മുതൽ അക്രമിച്ച് കളിച്ച ഗോകുലം ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലക്ഷ്യം കണ്ടു. 43-ാം മിനിറ്റിൽ ഹെൻറി കിസേക്കയാണ് ഗോകുലത്തിന് വേണ്ടി ആദ്യ ഗോൾ നേടിയത്. സീസണിലെ ആദ്യ ഗോളും ഇതായിരുന്നു. ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ഗോകുലത്തിന് വേണ്ടി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നായകൻ ജോസഫ് മാർക്കസ് രണ്ടാം ഗോളും നേടി. 49-ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്ന് സെബസ്റ്റ്യൻ ക്രോസ് ചെയ്ത പന്ത് ഹെഡറിലൂടെ ജോസഫ് നെറോക്ക വലയിലെത്തിച്ചു.

88-ാം മിനിറ്റിൽ താരിക്ക് സാംപ്‌സണാണ് നെറോക്കയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്. സി.കെ.ഉബൈദായിരുന്നു ഗോകുലത്തിന് വേണ്ടി വല കാത്തത്. കരുത്തുറ്റ പ്രതിരേധവും മൂർച്ചയേറിയ മുന്നേറ്റവും സമ്മാനിച്ച വിജയം വലിയ ആത്മവിശ്വാസമാണ് ആദ്യ മത്സരത്തിൽ തന്നെ ഗോകുലത്തിന് നൽകിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Record number of fans came to watch gokulam kerala fc match

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com