/indian-express-malayalam/media/media_files/uploads/2018/11/real-madrid.jpg)
പരാജയങ്ങളും സമനില കുരുക്കുകളും അഴിച്ച് ആരാധകരുടെ പ്രിയ ക്ലബ്ബ് റയൽ മാഡ്രിഡ് വിജയപാതയിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ ദിവസം മെലില്ലക്കെതിരെ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ ഇന്നലെ വലഡേളിഡിനെയും റയൽ വീഴ്ത്തി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും ഗോൾ കണ്ടെത്താൻ ഇരു ടീമുകളും വളരെ പ്രയാസപ്പെട്ടു. കളിയുടെ 83-ാം മിനിറ്റിൽ പകരക്കാരനായെത്തിയ വിനിഷ്യസ് ജൂനിയറാണ് റയലിനെ മുന്നിലെത്തിച്ചത്. 88-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം സെർജിയോ റാമോസും ലക്ഷ്യത്തിലെത്തിച്ചതോടെ റയലിന്റെ ലീഡ് രണ്ടായി ഉയർന്നു, ഒപ്പം വിജയവും.
കോപ്പ ഡെൽ റിയോയിൽ നവംബർ ഒന്നിന് നടന്ന മത്സരത്തിൽ മെലില്ലയെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്. എൽ ക്ലാസിക്കോയിൽ ബാഴ്സലോണയോട് നാണംകെട്ട പരാജയമാണ് റയൽ ഏറ്റുവാങ്ങിയത്. ഞായറാഴ്ച നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. ഇതിന് പിന്നാലെ പരിശീലകനെയും റയൽ പുറത്താക്കിയിരുന്നു.
ജൂലന്‍ ലൊപട്ടേഗിയെ പുറത്താക്കി പകരം മുന്‍ അര്‍ജന്റീനന്‍ താരമായ സാന്റിയാഗോ സൊളാരിയാണ് നിലവിൽ റയലിന്റെ താൽക്കാലിക പരിശീലകൻ. വിജയത്തോടെ റയൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. 11 മത്സരങ്ങളിൽ നിന്നും 17 പോയിന്റുകളാണ് റയലിന്റെ സമ്പാദ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us