ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്. തുടർച്ചയായ മൂന്നാം തവണയും കിരീടം സ്വന്തമാക്കി റയൽ ഹാട്രിക് തികയ്ക്കുകയും ചെയ്തു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് യുഎഇ ക്ലബ്ബായ അല്‍ഐനെ തകര്‍ത്താണ് റയല്‍ കിരീടമുയർത്തിയത്. ലോകകപ്പിൽ ഏറ്റവും കൂടതൽ തവണ കിരീടത്തിൽ മുത്തമിടുന്ന ടീമായും റയൽ മാറി. ഇത് നാലാം തവണയാണ് റയൽ ക്ലബ്ബ് ലോകകപ്പ് നേടുന്നത്.

പതിവിൽ നിന്നും വ്യത്യസ്തമായി 4-3-3 ശൈലിയിലാണ് റയൽ ഇറങ്ങിയത്. തുടക്കം മുതൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത റയലിനായി 14-ാം മിനിറ്റിൽ സൂപ്പർ താരം ലൂക്ക മോഡ്രിച്ചാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഗോൾ വഴങ്ങിയതോടെ പ്രതിരോധത്തിലേക്ക് നീങ്ങിയ അൽഐനെ മറികടന്ന് ലീഡ് ഉയർത്താൻ ആദ്യ പകുതിയിൽ റയലിനായില്ല.

രണ്ടാം പകുതിയിൽ അക്രമണത്തിന്റെ മൂർച്ച കൂട്ടിയ റയൽ മർക്കോസ് ലോറന്റെയിലൂടെ ലീഡ് രണ്ടാക്കി. 60-ാം മിനിറ്റിലായിരുന്നു ലോറന്രെയുടെ ഗോൾ. 78-ാം മിനിറ്റിൽ സെർജിയോ റാമോസിലൂടെ മൂന്നാം ഗോൾ. ഇതോടെ റയൽ കിരീടം ഉറപ്പിച്ചു. 86-ാം മിനിറ്റിൽ സുക്കാസയാണ് അൽഐനിന് വേണ്ടി ആശ്വാസ ഗോൾ കണ്ടെത്തിയത്. എന്നാൽ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് യാഹിയ നാദർ സെൽഫ് ഗോൾ വഴങ്ങിയതോടെ റയലിന്റെ ഗോൾ നേട്ടം നാലായി.

2014ൽ ആദ്യ ലോകകപ്പ് ജയിച്ച റയലിന് എന്നാൽ അടുത്ത വർഷം കിരീടം നിലനിർത്താനായില്ല. ബാഴ്സയായിരുന്നു അന്ന് കിരീടമുയർത്തിയത്. 2016ൽ കശിമ അന്രലേഴ്സിനെ തന്നെ ഫൈനലിൽ തോൽപ്പിച്ച് കിരീടമണിഞ്ഞിരുന്നു. 2017ൽ ബ്രസീലിൽ നിന്നുള്ള ഗ്രീമിയോയെ പരാജയപ്പെടുത്തിയായിരുന്നു കിരീട നേട്ടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook