മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ റയലിന് ജയം. ബയേൺ മ്യൂണിക്കിനെതിരെയാണ് റയലിന്റെ തകർപ്പൻ ജയം. രരണ്ടിനെതിരെ നാലു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. ക്രിസ്‌റ്റാന്യോ റൊണാൾഡോ എക്‌സ്ട്രാ ടൈമിൽ നേടിയ ഹാട്രിക്ക് വിിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി.

രണ്ട് പാദങ്ങളിൽ നിന്നുമായി 6-3 ജയത്തോടെ റയൽ സെമിയിൽ പ്രവേശിച്ചു. റയലിിന് വേണ്ടി മാർകോ അസെൻസിയോയും ഒരു ഗോൾ നേടി. ബയേൺ മ്യൂണിക്കിനായി റോമസും ലെവോന്റോയും ഒന്ന് വീതം ഗോൾ നേടി. ചാമ്പ്യൻസ് ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ 53ാം മിനുറ്റിലാണ് ആദ്യ ഗോൾ പിറന്നത്. റയലിന്റെ കാസെമിറോയുടെ ഫൗളിന് പിഴയായി ലഭിച്ച പെനാൽറ്റി ബയേം താരം റോബർട്ട് ലെവൻഡോസ്‌കി ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ 76-ാം മിനറ്റിൽ റൊണാൾഡോയിലൂടെ റയൽ തിരിച്ചടിച്ചു. എന്നാൽ 78-ാം മിനുറ്റിൽ റാമോസ് സെൽഫ് ഗോൾ വഴങ്ങിയതോടെ ബയേൺ ലീഡ് പിടിച്ചു.

എന്നാൽ 84-ാം മിനുറ്റിൽ അർതുറോ വിദാൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബയേണിന് തിരിച്ചടിയായി. ശേഷം അധിക സമയത്തേക്ക് നീണ്ട കളിയിൽ 105,110 മിനിറ്റിൽ റൊണാൾഡോയും 112 മിനുറ്റിൽ അസെൻസിയോയും ഗോൾ നേടിയതോടെ റയൽ വിജയമുറപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ