സ്‌പാനിഷ് ലീഗിൽ കിരീടത്തോട് കൂടുതൽ അടുത്ത് റയൽ മാഡ്രഡ്. എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ ക്ലബ്ബായ അത്‌ലറ്റിക്കോ ബിൽബാവോയെയും തകർത്തതോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സയേക്കാൾ പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ റയലിനായി. റയലിനെ പിടിച്ചുകെട്ടിയ അത്‌ലറ്റിക്കോ ക്ലബ്ബിനെതിരെ രക്ഷകനായി അവതരിപ്പിച്ച നായകൻ റാമോസിന്റെ ഗോളാണ് വിജയമുറപ്പിച്ചത്.

മത്സരത്തിന്റെ 73-ാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും റയലിനെതിരെ മികച്ച പ്രതിരോധമൊരുക്കാൻ അത്‌ലറ്റിക്കോയ്ക്കായി. എന്നാൽ 73-ാം മിനിറ്റിൽ റാമോസ് നേടിയ ഗോൾ വിജയത്തിനൊപ്പം റയലിന്റെ കിരീട സാധ്യതകളും സജീവമാക്കി.

വാറിലൂടെ ലഭിച്ച പെനാൽറ്റി റയൽ നായകൻ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അത്ലറ്റിക്കോ താരം ഗാർഷ്യ റയലിന്റെ മാഴ്സെലോയെ ബോക്സിൽ വീഴ്ത്തുകയായിരുന്നു. പെനാൽറ്റിയെടുത്ത റാമോസിന് പിഴച്ചില്ല. നിർണായക മത്സരത്തിൽ റയലിന് വിജയം സമ്മാനിച്ച ഗോൾ. ഈ സീസണിൽ റാമോസ് നേടുന്ന പത്താമത്തെ ഗോളാണിത്.

34 മത്സരങ്ങളിൽ നിന്ന് 77 പോയിന്റുകളാണ് റയലിന്റെ അക്കൗണ്ടിൽ നിലവിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുകളുമുണ്ട്. ഇന്ന് ബാഴ്സലോണ വിയ റയലിനെ നേരിടുന്നുണ്ട്. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണെങ്കിലും ബാഴ്സയുടെ കിരീട സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook