ഒരിടവേളയ്ക്ക് ശേഷം ലാലീഗ കിരീടം ഉയർത്താൻ ഉറച്ചു തന്നെയാണ് റയൽ മാഡ്രിഡ്. ലാലീഗയിലെ പകുതിയോളം മത്സരങ്ങൾ പിന്നിടുമ്പോൾ​ പോയിന്റ് പട്ടികയിൽ ഒന്നാം പടിയിൽ തന്നെയാണ് റയൽ മാഡ്രിഡ്.ചാമ്പ്യൻസ് ലീഗിലെ മിന്നും ജയത്തിന്റെ കരുത്തിൽ മുന്നേറിയ റയലിന്റെ ഇന്നത്തെ എതിരാളികൾ എസ്പാന്യോളാണ്.ലീഗിലിയിൽ ഇതുവരെ 20 മത്സരങ്ങളിൽ നിന്ന് 49 പോയിന്റാണ് റയലിന്രെ സമ്പാദ്യം. റയലിനേക്കാൾ​ 2 മത്സരം കൂടുതൽ കളിച്ച ബാഴ്സിലോണ 48 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

ലീഗിൽ ഒമ്പതാം സ്ഥാനത്ത് നിൽക്കുന്ന എസ്പാന്യോളിന് എതിരെ അനായാസ വിജയമാണ് സിനദിൻ സിദാന്റെ കുട്ടികൾ പ്രതീക്ഷിക്കുന്നത്. സ്വന്തം മൈതാനമായ സാന്റിയാഗോ ബെർണബ്യുവിലാണ് മത്സരം എന്നത് ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്കും കാര്യങ്ങൾ​ എളുപ്പമാക്കും.കഴിഞ്ഞ ദിവസം നാപ്പോളിക്ക് എതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു റയൽ വിജയം വെട്ടിപ്പിടിച്ചത്.

മുന്നേറ്റ നിരക്കാരൻ കരീം ബെൻസമ ഫോമിലേക്ക് മടങ്ങി എത്തിയത് റയലിന് കരുത്തേക്കും. പരുക്കിനെ തുടർന്ന് മൂന്ന് മാസമായി കളത്തിലറങ്ങാത്ത ഗാരത്ബെയ്ൽ എസ്പാന്യോളിന് എതിരെ ബൂട്ടുകെട്ടുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

റയലിന്റെ പ്രധാന എതിരാളികളായ അത്ലറ്റിക്കൊ മാഡ്രിഡിനും ഇന്ന് മത്സരമുണ്ട്. നാലാം സ്ഥാനത്തുള്ള അത്ലറ്റിക്കോയുടെ എതിരാളികൾ സ്പോർട്ടിങ്ങ് ജിജോണാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ