സൂറിച്ച് : യുഫേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ലൈനപ്പ് പൂർത്തിയായി. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് തങ്ങളുടെ അയൽക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായി ഏറ്റമുട്ടും. തുടർച്ചയായ നാലാം സീസണിലാണ് റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും സെമിയിൽ നേർക്കുനേർ ഏറ്റമുട്ടുന്നത്. രണ്ടാം സെമിയിൽ ഇറ്റാലിയൻ ചാമ്പ്യൻമാരായ യുവന്റസ് മൊണോക്കോയെ നേരിടും.

മെയ് മൂന്നിനാണ് ആദ്യ പാദ പോരാട്ടം നടക്കുന്നത്. മെയ് 10 നാണ് രണ്ടാം പാദപോരാട്ടം. കലാശപ്പോരാട്ടം ജൂൺ നാലിന് കാർഡിഫ് സിറ്റിയിലാണ് നടക്കുന്നത്.

യൂറോപ്പ ലീഗ് സെമി ഫൈനൽ ലൈനപ്പും യുഫേഫ പുറത്ത് വിട്ടിട്ടുണ്ട്. ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് ക്ലബായ സെൽറ്റ വിഗോയെ നേരിടുമ്പോൾ രണ്ടാം സെമിയിൽ ഡച്ച് ക്ലബ് അയാക്സ് ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലയോണിനെ നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ