സ്പാനിഷ് സൂപ്പർ കപ്പ് മത്സരതത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനത്തിനെതിരെ സിനദിൻ സിദാൻ രംഗത്ത്. റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീൽ പോകുമെന്ന് സിദാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബാഴ്സിലോണയ്ക്ക് എതിരെ നടന്ന മത്സരത്തിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ടാണ് ക്രിസ്റ്റ്യാനോ പുറത്തായത്.

80 മിനുറ്റിൽ ബാഴ്സയ്ക്ക് എതിരെ ഗോൾ നേടിയപ്പോൾ ജഴ്സി ഊരി എറിഞ്ഞതിനായിരുന്നു റൊണാൾഡോയ്ക്ക് ആദ്യം മഞ്ഞകാർഡ് ലഭിച്ചത്. തൊട്ടടുത്ത നിമിഷം നടന്ന മറ്റൊരു റയൽ നീക്കത്തിനൊടുവിൽ പെനാൾട്ടി ബോക്സിൽ വീണ റൊണാൾഡോയ്ക്ക് ഡൈവ് എന്നാരോപിച്ച് റഫറി രണ്ടാം മഞ്ഞ കാർഡും നൽകി മാർച്ചിംഗ് ഓർഡർ കൊടുക്കുകയായിരുന്നു. എന്നാൽ റഫറിയുടെ തീരുമാനം വിവാദമായിരുന്നു. സാമുവൽ ഉംറ്റിറ്റിയുടെ ദേഹത്ത് തട്ടിയാണ് റൊണാൾഡോ വീണത് എന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നു.

ചുവപ്പ് കിട്ടിയപ്പോൾ റഫറിക്ക് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രതിഷേധം സംഭവത്തെ കൂടുതൽ വിവാദമാക്കിയത്. റഫറിയെ തളളിയ റൊണാൾഡോയെ കൂടുതൽ മത്സരത്തിൽ വിലക്കാനുള്ള സാധ്യയുണ്ട്. 12 മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയെ വിലക്കാൻ സാധ്യയുണ്ട്. സ്പാനിഷ് ലീഗിന്റെ അച്ചടക്ക സമിതിയാാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത്. റഫറിയെ കയ്യേറ്റം ചെയ്താൽ ഏറ്റവും കുറഞ്ഞത് 12 മത്സരങ്ങളിലെങ്കിലും വിലക്ക് നേരിടേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ