മാഡ്രിഡ്: ബ്രസീലിന്രെ കൗമാരതാരം വിനീഷ്യസ് ജൂനിയറിനെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കി. ഏകദേശം 38 മില്യൺ ഡോളർ മുടക്കിയാണ് അദ്ഭുത താരത്തെ റയൽ ടീമിൽ എത്തിച്ചത്. 16 വയസ്സുകാരനായ വിനീഷ്യസ് ജൂനിയർ ബ്രസീലിയൻ ലീഗിലെ ഫ്ലമെങ്കോയുടെ താരമാണ്. എന്നാൽ 18 വയസ്സ് പൂർത്തിയാകുമ്പോൾ മാത്രമെ വിനീഷ്യസ് ജൂനിയറിന് റയലിനായി കളിക്കാനാകു. 2018 ജൂലൈയിലായിരിക്കും വിനീഷ്യസ് റയലിനൊപ്പം ചേരുക.

ഒരു കൗമാരക്കാരന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് വിനീഷ്യസ് ജൂനിയറിനായി റയൽ മുടക്കിയത്. നെയ്മറാണ് ഏറ്റവും കൂടുതൽ തുക നേടിയ താരം.

പോയ വർഷം 17 വയസ്സിൽ താഴെയുള്ളവരുടെ ലോകകപ്പിൽ നടത്തിയ പ്രകടനത്തോടെയാണ് വിനീഷ്യസ് ജൂനിയർ ശ്രദ്ധേയനായത്. ടൂർണ്ണമെന്രിലെ ഏറ്റവും മികച്ച താരവും ടോപ് സ്കോററും ഈ ബ്രസീലിയൻ താരം തന്നെയായിരുന്നു.

വിനിഷ്യസ് ജൂനിയറിന്റെ ഗോളടി മികവാണ് സിനദിൻ സിദാനെ ആകർഷിച്ചത്. വേഗവും , ടെക്ക്നിക്കും ആവതോളം ഉള്ള വിനീഷ്യസ് ലോകത്തരതാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ