ചാമ്പ്യന്‍സ് ലീഗ് അവിടെ നില്‍ക്കട്ടെ, ആട്ടും പാട്ടുമായി സെര്‍ജിയോ റാമോസ്

സെര്‍ജിയോ എന്ന പാട്ടുകാരനില്‍ നിന്ന് ഇനിയും സൃഷ്ടികള്‍ പ്രതീക്ഷിക്കാം എന്നാണ് ആല്‍ബത്തിന്റെ വിവരം പങ്കുവച്ചുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നത്.

സെന്റര്‍ ബാക്ക് പൊസീഷനിലാണ് കളിക്കുന്നത് എങ്കിലും വമ്പന്‍ മൽസരങ്ങളില്‍ ഗോള്‍ നേടുന്നത്തില്‍ പേരുകേട്ട താരമാണ് റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ്. ലിവര്‍പൂളുമായുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ഒരാഴ്‌ച മാത്രം ബാക്കിനില്‍ക്കെ മറ്റൊരു ഗോള്‍ അടിച്ചിരിക്കുകയാണ് സ്‌പാനിഷ് താരം. സ്വന്തമായൊരു മ്യൂസിക് ആല്‍ബം ഇറക്കിക്കൊണ്ടാണ് റാമോസ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

‘എസ്ആര്‍4’ എന്ന് പേരിട്ടിരിക്കുന്ന ആല്‍ബത്തിന്റെ വിവരം താരം പങ്കുവച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്.

സെര്‍ജിയോ എന്ന പാട്ടുകാരനില്‍ നിന്ന് ഇനിയും സൃഷ്ടികള്‍ പ്രതീക്ഷിക്കാം എന്നാണ് ആല്‍ബത്തിന്റെ വിവരം പങ്കുവച്ചുള്ള കുറിപ്പില്‍ അദ്ദേഹം പറയുന്നത്. റാപ്പ് ശൈലിയിലുള്ളതാണ് സെര്‍ജിയോയുടെ ആല്‍ബം. സ്‌പോട്ടിഫൈ എന്ന വെബ്സൈറ്റ് വഴി ആല്‍ബം കേള്‍ക്കാവുന്നതാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Real madrid sergio ramos rap album

Next Story
ഫിഫ ലോകകപ്പ് 2018 നഷ്ടമാകുന്ന പത്ത് സൂപ്പര്‍താരങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com