Latest News

റയലില്‍ റൊണാള്‍ഡോയ്ക്ക് പകരക്കാരനാവാന്‍ നെയ്‌മര്‍, റെക്കോര്‍ഡ് തുകയ്ക്ക് ധാരണ

നെയ്മര്‍ റയല്‍ പാളയത്തിലേക്ക് എത്തുന്നതോട് കൂടി വാശികൂടുക മുന്‍ ക്ലബ്ബും ചിരവൈരികളുമായ ബാഴ്സലോണയുമായുള്ള മത്സരങ്ങള്‍ക്കാണ്.

ബ്രസീലിയന്‍ സൂപര്‍താരം നെയ്‌‌മര്‍ റയല്‍ മാഡ്രിഡ് പാളയത്തിലേക്ക്. സെപ്റ്റംബറില്‍ ട്രാന്‍സ്ഫറുകള്‍ അവസാനിച്ച ശേഷം പിഎസ്‌ജിക്ക് മുന്നൂറ് മില്യണ്‍ യൂറോ നല്‍കിക്കൊണ്ട് ബ്രസീലിയന്‍ താരത്തിനെ റിലീസ് ചെയ്യാന്‍ ഇരു ക്ലബ്ബുകളും തമ്മില്‍ ധാരണയായതായി സണ്‍സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു,

പതിനെട്ട് മാസത്തോളം നെയ്മറിന്റെ ട്രാന്‍സ്ഫര്‍ അവസരങ്ങള്‍ റദ്ദുചെയ്യുന്നതാണ് ഈ നീകം. ട്രാന്‍സ്ഫര്‍ വിപണിയിലെ നിലവിലെ റെക്കോര്‍ഡായ 124മില്യണ്‍ യൂറോയെ കടത്തിവെട്ടുന്നതാകും ഇരുപത്തിയാറുകാരന്റെ റയല്‍ പ്രവേശനം.

തന്റെ തന്നെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തിരുത്തിക്കൊണ്ട് സ്പാനിഷ് ക്ലബ്ബിലേക്കുള്ള മടങ്ങി വരവിനൊപ്പം നെയ്മര്‍ നൈക്കിയുമായുള്ള കരാറും ഉപേക്ഷിച്ചേക്കും. റയലിന്റെ സ്പോണ്‍സര്‍മാരായ അഡിഡാസ് ആകും പുതിയ സ്പോണ്‍സര്‍.

Read More : ക്രിസ്റ്റ്യാനോ റൊണാൾഡൊ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിപ്പോകുന്നു

റൊണാള്‍ഡോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിപോകുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് നെയ്മറിന്റെ റയല്‍ പ്രവേശവും വാര്‍ത്തയാകുന്നത്. റൊണാള്‍ഡോ റയലില്‍ തുടരുന്നിടത്തോളം നെയ്മറിന്റെ പ്രതിവര്‍ഷ വരുമാനമായ നാല്‍പ്പത്തിയഞ്ച് മില്യണ്‍ യൂറോ നല്‍കാന്‍ സ്പാനിഷ് ക്ലബ്ബിന് സാധിക്കില്ല.

മുപ്പത്തിമൂന്ന് വയസ്സുള്ള ക്രിസ്ത്യാനോ റൊണാള്‍ഡോയെക്കാളും റയല്‍ മാനേജ്മെന്റിന് താത്പര്യം ഇരുപത്തിയാറുകാരനായ ബ്രസീലിയനെയാണ്. നെയ്മര്‍ റയല്‍ പാളയത്തിലേക്ക് എത്തുന്നതോട് കൂടി വാശികൂടുക മുന്‍ ക്ലബ്ബും ചിരവൈരികളുമായ ബാഴ്സലോണയുമായുള്ള മത്സരങ്ങള്‍ക്കാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Real madrid paris saint germain neymar release clause

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com