ചാമ്പ്യന്‍സ് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയോടെ റയല്‍ മാഡ്രിഡ് പുറത്തായി. അജാക്സ് ആംസ്റ്റര്‍ഡാമാണ് റയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തത്, ഇതോടെ അജാക്സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 2016 മുതല്‍ ചാമ്പ്യന്‍സ് ലീഗില്‍ ആധിപത്യം പുലര്‍ത്തുന്ന റയല്‍ പോരാട്ടവീര്യം കാണിക്കാതെയാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുന്നത്.

മൊറോക്കന്‍ മിഡ്ഫീല്‍ഡറായ ഹക്കീം സിയെച്ചിലൂടെയായിരുന്നു അജാക്സിന്റെ ആദ്യ ഗോള്‍. ഏഴാം മിനുട്ടില്‍ തന്നെ ആദ്യ ഗോള്‍ പിറന്നതോടെ റയല്‍ പ്രതിരോധ മുറ എടുത്തു. എന്നാല്‍ 18ാം മിനുട്ടില്‍ ഡേവിഡ് നെറസും റയലിന്റെ പ്രതിരോധം ഭേദിച്ച് ഗോള്‍ നേടി. സസ്പെന്‍ഷനിലൂടെ ക്യാപ്റ്റനായ സെര്‍ജിയോ റാമോസ് ഇല്ലാതെ കളിക്കുന്ന റയല്‍ 62ാം മിനുട്ടില്‍ മൂന്നാം ഗോള്‍ വഴങ്ങി. ഡുസാൻ ടാഡിക് ആണ് മൂന്നാം ഗോള്‍ നേടിയത്.

പകരക്കാരനായി ഇറങ്ങിയ മാര്‍ക്കോ അസെന്‍സിയോ ഒരു ഗോളടിച്ച് റയലിന് പ്രതീക്ഷ നല്‍കിയെങ്കിലും ലാസെ ഷോ നാലാം ഗോളടിച്ച് റയലിന്റെ പതനം പൂര്‍ണമാക്കി. ഇത്രയും വിഷകമകരമായ ഇവസ്ഥ മുമ്പ് ഉണ്ടായിട്ടില്ലെന്ന് റയല്‍ താരം ഡാനി കര്‍വാജല്‍ പറഞ്ഞു. 1995ല്‍ അവസാനമായി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ടീമാണ് അജാക്സ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ