scorecardresearch
Latest News

ലാലീഗ റയൽമാഡ്രിഡിന്: മെസിയെ ട്രോളി റയൽ ആരാധകർ

മെസിയേക്കാളും മികച്ചവൻ ക്രിസ്റ്റ്യാനോ റോണാൾഡോ ആണെന്നാണ് റയൽ ആരാധകരുടെ ട്രോൾ.

ലാലീഗ റയൽമാഡ്രിഡിന്: മെസിയെ ട്രോളി റയൽ ആരാധകർ

അഞ്ച് വർഷത്തിന് ശേഷം സ്പാനിഷ് ലീഗ് കിരീടം നേടിയ റയൽ ആരാധകരുടെ ആഘോഷങ്ങൾ തീരുന്നില്ല. റയലിന്റെ പ്രധാന എതിരാളിയായ മെസിയെ കളിയാക്കിക്കൊണ്ടാണ് റയൽ ആരാധകർ ഇന്നലെ വിജയം ആഘോഷിച്ചത്. മെസിയേക്കാളും മികച്ചവൻ ക്രിസ്റ്റ്യാനോ റോണാൾഡോ ആണെന്നാണ് റയൽ ആരാധകരുടെ ട്രോൾ. റയലിന് എതിരെ ഗോൾ നേടിയപ്പോൾ തന്റെ ജഴ്സി ഊരി റയൽ ആരാധകരെ മെസി കാണിച്ചിരിന്നു. ഇതേ ചിത്രത്തിൽ മെസി റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്സി പിടിച്ചു നിൽക്കുന്ന ഫോട്ടോകളാണ് റയൽ ആരാധകർ നിർമ്മിച്ചിരിക്കുന്നത്.

മെസിയേയും സുവാരസിനേയും നെയ്മറേയും യുദ്ധത്തിൽ ക്രിസ്റ്റ്യാനോ തോൽപ്പിക്കുന്ന തരത്തിലുള്ള വീഡിയോയും ആരാധകർ നിർമ്മിച്ചിട്ടുണ്ട്. ഗ്ലാഡിയേറ്റർ ഇന്ന ഹോളിവുഡ് ചിത്രത്തിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്.


ക്രിസ്റ്റ്യാനോ റോണാൾഡോയുടെ നേട്ടങ്ങളെ ഉയർത്തി കാണിക്കുന്ന ട്രോളുകളും നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടയിൽ യൂറോകപ്പും,ചാമ്പ്യൻസ് ലീഗ് കിരീടവും , ലാ ലീഗ കിരീടവും , ബാലൺ ഡിയോറും നേടിയ താരമാണ് ക്രിസ്റ്റ്യാനോ എന്ന് റയൽ ആരാധകർ വരച്ച് കാട്ടുന്നു.
കിരീടം നേടാൻ സാധിച്ചില്ലെങ്കിലും ലിയണൽ മെസിക്കാണ് സ്പാനിഷ് ലീഗിലെ ഗോൾഡൻ ബൂട്ട് പുരസ്ക്കാരം.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Real madrid fans trolls lionel messi after laliga trumph