scorecardresearch

കാത്തിരിപ്പിന് വിരാമം, സ്‌പാനിഷ് ലീഗ് കിരീടത്തിൽ മുത്തമിട്ട് ക്രിസ്റ്റ്യാനോയും റയലും

അവസാന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയത്.

കാത്തിരിപ്പിന് വിരാമം, സ്‌പാനിഷ് ലീഗ് കിരീടത്തിൽ മുത്തമിട്ട് ക്രിസ്റ്റ്യാനോയും റയലും

മാഡ്രിഡ്: ലാലീഗ കിരീടത്തിനായുള്ള നീണ്ട നാളത്തെ കാത്തിരിപ്പ് റയൽ​ മാഡ്രിഡ് അവസാനിപ്പിച്ചു. നിർണ്ണായകമായ അവസാന മത്സരത്തിൽ മലാഗയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടം നേടിയത്. ലീഗിലെ 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്റാണ് റയലിന്റെ സമ്പാദ്യം. ചിരവൈരികളായ ബാഴ്സിലോണയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 90 പോയിന്റേ നേടാനായുള്ളു.

മലാഗയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഗോളിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ ഫ്രഞ്ച് താരം കരീം ബെൻസെമയും ലക്ഷ്യം കണ്ടതോടെ റയൽ വിജയം ഉറപ്പിക്കുകയായിരുന്നു.


2012 മുതൽ ബാഴ്സിലോണ കൈയ്യടിക്കിവച്ച കിരീടമാണ് ബാഴ്സിലോണ തിരിച്ചു പിടിച്ചത്. സിനദിൻ സിദാൻ പരിശീലകനായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് ലാലീഗ കിരീടത്തിൽ മുത്തമിടുന്നത്.


ഇന്നലെ നടന്ന അവസാന മത്സരത്തിൽ ഐബറിനെ 2 എതിരെ 4 ഗോളുകൾക്ക് തകർത്ത് ബാഴ്സിലോണയും വിജയം ആഘോഷിച്ചു. ലിയണൽ മെസിയുടെ ഇരട്ട ഗോളുകളാണ് റയലിന് വിജയം ഒരുക്കിയത്. ഈ മത്സരത്തോടെ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ലൂയിസ് എൻറീകെ വിടവാങ്ങി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Real madrid ends 5 year long wait and lifts spanish league tittle beating malaga 2