മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് സമനില. ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയാണ് റയലിനെ സമനിലയില്‍ തളച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയിലാണ് ഗോളുകള്‍ പിറന്നത്.
തുടക്കം മുതല്‍ തോമസ് ടുഷെലിനും കൂട്ടര്‍ക്കും റയലിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാനായിരുന്നു. ആറ് വാര അകലെ നിന്ന് ടിമോ വെര്‍ണര്‍ തൊടുത്ത ഷോട്ട് റയല്‍ ഗോളി തിബോ കോട്ട്വ തടഞ്ഞു. അധികം കാത്തു നില്‍ക്കാതെ തന്നെ സിറ്റി മുന്നിലെത്തി. 14-ാം മിനിറ്റില്‍ ക്രിസ്റ്റ്യാന്‍ പുള്സിക്കിന്റെ ഫിനിഷ്. മുന്‍ ചാമ്പ്യന്മാര് പിന്നിലേക്ക്.
Also Read: IPL 2021 DC vs RCB: ‘ലാസ്റ്റ് ബോൾ ത്രില്ലർ’; ബാംഗ്ലൂരിന് ഒരു റൺ ജയം
സീസണിലെ റയലിന്റെ രക്ഷകനായ ഫ്രഞ്ച് താരം കരിം ബെന്‍സിമ തന്നെ ഇക്കുറിയും അവതരിച്ചു. ഹെഡറിലൂടെയാണ് ബെന്‍സിമ ഗോള്‍ നേടിയത്. മികച്ച അവസരങ്ങള്‍ രണ്ടാം പകുതിയില്‍ സൃഷ്ടിക്കാന്‍ ചെല്‍സിക്കായി. പക്ഷെ ലീഡ് നേടാന്‍ കഴിഞ്ഞില്ല.
എവെ ഗോളിന്റെ ആനുകൂല്യം ചെല്‍സിക്കുണ്ട്. തോമസ് ടുഷലിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ജയിക്കാനാകാതെയാണ് സിനദിന്‍ സിദാന് മടങ്ങിയത്. മേയ് ആറിനാണ് രണ്ടാം പാദം. മറ്റൊരു സെമി പോരാട്ടത്തില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി പിഎസ്ജിയെ നേരിടും.