scorecardresearch
Latest News

സ്പാനിഷ് രാജാക്കന്മാരെ ഇന്നറിയാം: റയലിന്റെ തോൽവി സ്വപ്നം കണ്ട് ബാഴ്സലോണ

നി​ല​വി​ൽ ഉ​ജ്ജ്വ​ല ഫോ​മി​ലു​ള്ള റയൽ തോൽക്കുന്നത് ബാഴ്സ ആരാധകരുടെ മോ​ഹം മാ​ത്രമാണെന്നാണ് റയൽ ആരാധകർ പറയുന്നത്

Real Madrid, Barcelona

മാഡ്രിഡ്: ഇ​ഞ്ചോ​ടി​ഞ്ച്​ പോ​രാ​ട്ടം ന​ട​ന്ന സ്​​പാ​നി​ഷ്​ ലീ​ഗി​ലെ ചാന്പ്യന്മാരെ ഇന്നറിയാം. നാ​ലു ​വ​ർ​ഷ​മാ​യി സാ​ൻ​റി​​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ​ എത്താത്ത ലാ ലി​ഗ കി​രീ​ടം സി​ദാന്റെയും കുട്ടികളുടേയും കൈ​ക​ളി​ലെത്തുമോ അ​തോ, മെസിയുടെ ക​റ്റാ​ല​ൻ പ​ട ഇ​ക്കു​റി​യും സ്​​പാ​നി​ഷ്​ രാ​ജാ​ക്ക​ന്മാ​രാ​വുമോ എന്ന വലിയ ചോദ്യത്തിന് ഇന്ന് ഉത്തരമാകും.

37 ക​ളി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ റ​യ​ലി​ന്​ 90 പോ​യ​ന്റും ബാ​ഴ്​​സലോണ​ക്ക്​ 87 പോ​യ​ന്റുമാണ് കരസ്ഥമാക്കാനായത്. മൂ​ന്ന്​ പോ​യ​ന്റ്​ മു​ന്നി​ലു​ള്ള റ​യ​ലി​ന്​ തോ​ൽ​ക്കാ​തി​രു​ന്നാ​ൽ മാ​ത്രം മ​തി കി​രീ​ട​മ​ണി​യാ​ൻ. എ​ന്നാ​ൽ, ബാ​ഴ്​​സ​ലോ​ണ​ക്ക്​ ​എയ്ബാറിനെതിരെ ജയിച്ചാല്‍ മാത്രം പോരാ, റയല്‍ മലാഗയോട് തോല്‍ക്കുകയും വേണം. അങ്ങനെ സംഭവിച്ചാൽബാഴ്സലോണക്ക് പോയന്റ് പട്ടികയിൽ റയലിനൊപ്പമെത്താം. ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ബാ​ഴ്​​സ​ലോ​ണക്ക് കിരീടവും ചൂടാം. എ​ന്നാ​ൽ, നി​ല​വി​ൽ ഉ​ജ്ജ്വ​ല ഫോ​മി​ലു​ള്ള റയൽ തോൽക്കുന്നത് ബാഴ്സ ആരാധകരുടെ മോ​ഹം മാ​ത്രമാണെന്നാണ് റയൽ ആരാധകർ പറയുന്നത്. മലാഗക്കെതിരെ സമനിലയോ ജയമോ നേടിയാല്‍ റയല്‍ മാഡ്രിഡ് വീണ്ടും കപ്പുയര്‍ത്തും.

സമനിലയല്ല മറിച്ച് മികച്ച മാര്‍ജിനിലുള്ള ജയം തന്നെയാണ് റയൽ മാഡ്രിഡ് സ്വപ്നം കാണുന്നത്. പരിക്കേറ്റ ഗാരത്‌ ബെയ്‌ലിനും ഡാനി കര്‍വാജലിനും കലാശപ്പോര് സൈഡ് ബെഞ്ചിലിരുന്ന് കാണേണ്ടി വരും. സെല്‍റ്റാവിഗോക്കെതിരായ മത്സരം നഷ്ടമായ ഹാമിഷ് റോഡ്രിഗസ് തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റൊണാള്‍ഡോയും ബെന്‍സേമയും ഇസ്‌കോയും ടോണി ക്രൂസും കാസ്മിറോയും മോഡ്രിച്ചുമെല്ലാം ഇന്ന് മലാഗയുടെ തട്ടകമായ റോസലേദ സ്റ്റേഡിയത്തിൽ ഇറങ്ങും. മാഴ്‌സലോ, നായകന്‍ റാമോസ്, വരാനെ, നാച്ചോ എന്നിവര്‍ പ്രതിരോധ കോട്ട കാക്കുമ്പോള്‍ ഗോള്‍ വലക്ക് മുന്നില്‍ കെയ്‌ലര്‍ നവാസും.

മെസി, നെയ്മര്‍, സുവാരസ് ത്രയങ്ങള്‍ ഉണര്‍ന്നുകളിച്ചാല്‍ എയ്ബാറിനെതിരെ മികച്ച ജയം നേടാം എന്നു തന്നെയാണ് കറ്റാലൻ പ്രതീക്ഷ. ചാംപ്യന്‍സ് ലീഗില്‍ സെമി കാണാതെ പുറത്തായ ടീമിന് ഇനി സ്പാനിഷ് ലീഗ് മാത്രമാണ് പ്രതീക്ഷ. ഈ സീസണോടെ ടീം വിടുന്ന പരിശീലകന്‍ ലൂയി എന്റിക്വക്ക് മികച്ച യാത്രയയപ്പ് നല്‍കാനായി സ്വന്തം ടീം വിജയിക്കുന്നതിലുപരി റയൽ തോൽക്കാനാണിപ്പോൾ ബാഴ്സാ ആരാധകർ പ്രാർത്ഥിക്കുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Real madrid could win their 33th la liga title and the first one since

Best of Express