scorecardresearch
Latest News

ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോൾ , സ്‌പാനിഷ് ലീഗിൽ റയൽ കിരീടത്തിനരികെ

ഞായറാഴ്ച നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ മലാഗയ്ക്ക് എതിരെ സമനില നേടിയാൽ റയലിന് കപ്പ് ഉയർത്താം.

മാഡ്രിഡ്: ലാലീഗയിൽ റയൽ മാഡ്രിഡ് കിരോടത്തോട് ഒരുപടി കൂടി അടുത്തു . ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ 1 എതിരെ 4 ഗോളുകൾക്ക് തകർത്തതോടെയാണ് റയൽ കിരീടത്തോട് അടുത്തത്. ഞായറാഴ്ച നടക്കുന്ന ലീഗിലെ അവസാന മത്സരത്തിൽ മലാഗയ്ക്ക് എതിരെ സമനില നേടിയാൽ റയലിന് കപ്പ് ഉയർത്താം.

ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ മികവിലാണ് റയൽ സെൽറ്റയെ തകർത്തത്. മത്സരത്തിന്റെ 10, 48 മിനുറ്റുകളിലാണ് ക്രിസ്റ്റ്യാനൊ സെൽറ്റയുടെ വലകുലുക്കിയത്. 70 മിനുറ്റിൽ കരീം ബെൻസെമയും , 88 ആം മിനുറ്റിൽ ടോണി ക്രൂസും സെൽറ്റയുടെ വലകുലുക്കി. 69 മിനുറ്റിൽ ഗുഡിയേറ്റിയാണ് സെൽറ്റയുടെ ആശ്വാസഗോൾ നേടിയത്.

37 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ റയൽ മാഡ്രിഡിന് 90 പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സിലോണയ്ക്ക് 37 മത്സരങ്ങളിൽ നിന്ന് 87 പോയിന്റാണ് ഉള്ളത്. അവസാന മത്സരത്തിൽ റയൽ തോറ്റാൽ മാത്രമെ ബാഴ്സയ്ക്ക് കിരീടപ്രതീക്ഷ ഉണ്ടാവു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Real madrid close to spanish league tittle

Best of Express