പോളിഷ് സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കി റയല്‍ മാഡ്രിഡ് പാളയം ലക്ഷ്യം വെക്കുന്നതായുള്ള സൂചനകളാണ് യൂറോപ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ബയേണ്‍ മ്യൂണിക് സ്ട്രൈക്കര്‍ പുതിയ ഏജന്റിനെ തിരഞ്ഞെടുത്തത് സ്പാനിഷ് ലീഗിലേക്ക് എത്തിച്ചേരുന്നതിനാണ് എന്ന അഭ്യൂഹങ്ങള്‍ക്ക് പകരുന്നുണ്ട്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ പാരിസ് സെയിന്‍റ് ജര്‍മനിലേക്ക് എത്തിച്ച പിനി സഹാവിയാണ് ഇരുപത്തിയോമ്പതുകാരന്‍റെ പുതിയ എജന്റ്.

ഫോമിലല്ലാത്ത ഹാരി വെല്‍സ് വിങ്ങര്‍ ഗാരത് ബെയ്‌ലുമായുള്ള കരാര്‍ അവസാനിപ്പിക്കാനിരിക്കുകയാണ് റയല്‍ എന്ന സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന് പകരമായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിന്നും ഹാരി കേനിനേയോ ഈഡന്‍ ഹസാര്‍ഡിനേയോ റയല്‍ സ്വന്തമാക്കും എന്നും അഭ്യൂങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പോളിഷ് സൂപ്പര്‍ താരത്തിന്‍റെയും പേര് നിറഞ്ഞു നില്‍ക്കുന്നത്. ലെവന്‍ഡോസ്കിയെ 150 മില്ല്യണ്‍ യൂറോയ്ക്ക് വാങ്ങാന്‍ റയല്‍ തയ്യാറാണ് എന്നാണ് പോളിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ബയേണ്‍ എതിര്‍ക്കുകയാണ് എങ്കില്‍ റയല്‍ ലെവന്‍ഡോസ്കിക്കായുള്ള തുക വര്‍ദ്ധിപ്പിക്കുവാനും സാധ്യതയുണ്ട്. മറ്റൊരു റിക്കോഡ്‌ വില്‍പ്പനയാണ് സഹാവി കണക്ക് കൂട്ടുന്നതും.

അതേസമയം ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും പോളിഷ് ക്യാപ്റ്റനുവേണ്ടി രംഗത്തുണ്ട്. ഡോര്‍ട്ട്മുണ്ടില്‍ ലെവന്‍ഡോസ്കിയെ പരിശീലിപ്പിച്ച ലിവര്‍പൂള്‍ ഹ്യൂര്‍ഗന്‍ ക്ലോപ് അതിനുള്ള ശ്രമം തുടങ്ങി എന്ന് ദ് സണും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ