ബേബി സിറ്റര്‍ ആയി സെവാഗ്; പരസ്യത്തിന് മറുപടിയുമായി ‘റിയല്‍ ബേബി സിറ്റര്‍’ ഋഷഭ് പന്ത്

മുംബൈ: ഇന്ത്യ-ഓസീസ് പരമ്പരയിലെ ഏറ്റവും രസകരവും ആവേശകരവുമായ കാഴ്ചയായിരുന്നു ഋഷഭ് പന്ത്-ടിം പെയ്ന്‍ പോര്. പന്തിനെ ബേബിസിറ്റിങിന് പെയ്ന്‍ വിളിച്ചതും അതിന് പന്ത് നല്‍കിയ മറുപടിയുമെല്ലാം സോഷ്യല്‍ മീഡിയയിലും പുറത്തും ചൂടന്‍ ചര്‍ച്ചയായിരുന്നു. ഓസീസ് മണ്ണില്‍ ഇന്ത്യ ചരിത്ര വിജയം നേടിയാണ് മടങ്ങിയത്. ഇപ്പോള്‍ ആ കണക്ക് തീര്‍ക്കാന്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേക്ക് വരികയാണ്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ പരസ്യം ബേബി സിറ്റര്‍ സംഭവത്തെ കുറിച്ചുള്ളതാണ്. ഇതിഹാസ താരം വിരേന്ദര്‍ സെവാഗാണ് പരസ്യത്തിലെത്തുന്നത്. ഓസ്‌ട്രേലിയയുടെ ജഴ്‌സിയണിഞ്ഞ ഒരു […]

മുംബൈ: ഇന്ത്യ-ഓസീസ് പരമ്പരയിലെ ഏറ്റവും രസകരവും ആവേശകരവുമായ കാഴ്ചയായിരുന്നു ഋഷഭ് പന്ത്-ടിം പെയ്ന്‍ പോര്. പന്തിനെ ബേബിസിറ്റിങിന് പെയ്ന്‍ വിളിച്ചതും അതിന് പന്ത് നല്‍കിയ മറുപടിയുമെല്ലാം സോഷ്യല്‍ മീഡിയയിലും പുറത്തും ചൂടന്‍ ചര്‍ച്ചയായിരുന്നു. ഓസീസ് മണ്ണില്‍ ഇന്ത്യ ചരിത്ര വിജയം നേടിയാണ് മടങ്ങിയത്. ഇപ്പോള്‍ ആ കണക്ക് തീര്‍ക്കാന്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയിലേക്ക് വരികയാണ്.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ പരസ്യം ബേബി സിറ്റര്‍ സംഭവത്തെ കുറിച്ചുള്ളതാണ്. ഇതിഹാസ താരം വിരേന്ദര്‍ സെവാഗാണ് പരസ്യത്തിലെത്തുന്നത്. ഓസ്‌ട്രേലിയയുടെ ജഴ്‌സിയണിഞ്ഞ ഒരു സംഘം കുരുന്നുകള്‍ ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലേക്ക് വരുന്നതും അവരെ സെവാഗ് കൊഞ്ചിക്കുന്നതുമാണ് പരസ്യം. ബേബി സിറ്റിങിനെ കുറിച്ചും സെവാഗ് പറയുന്നുണ്ട്. രസകരമായ പരസ്യത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പരസ്യം കേറി അങ്ങ് ഹിറ്റ് ആയതോടെ പന്തു തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ” എങ്ങനെ നന്നായി ക്രിക്കറ്റ് കളിക്കാമെന്നും ബേബി സിറ്റ് ചെയ്യാമെന്നും വീരൂ പാജി എനിക്ക് കാണിച്ചു തരുന്നു” എന്നായിരുന്നു പന്തിന്റെ ട്വീറ്റ്. പരസ്യത്തിന്റെ വീഡിയോയും പന്ത് ഷെയര്‍ ചെയ്തിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Real babysitter rishabh pant replies to virus ad

Next Story
സുരേഷ് റെയ്ന എക്കാലത്തെയും മികച്ച അഞ്ച് ഫീൾഡർമാരുടെ പട്ടികയിൽ ഒന്നാമൻ: ജോണ്ടി റോഡ്സ്suresh raina, suresh raina retire, suresh raina india, റെയ്ന, റെയ്ന വിരമിച്ചു, സുരേഷ് റെയ്ന, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X