IPL 2021-RCB vs SRH: അവസാന ഓവറുകളിൽ എറിഞ്ഞൊതുക്കി; ഹൈദരാബാദിനെ തോൽപിച്ച് ബാംഗ്ലൂർ

IPL 2021-RCB vs SRH: ഒരോവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷഹ്ബാസ് അഹമ്മദ്. രണ്ട് ഓവറിൽ വിട്ടുകൊടുത്തത് ഏഴ് റൺസ് മാത്രം

IPL 2021, ഐപിഎല്‍ 2021, RCB vs SRH, RCB vs SRH Live updates, RCB vs SRH Live score, RCB vs SRH Match highlights, RCB vs SRH Head to head, Royal Challengers Bangalore, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, Sunrisers Hyderabad, സണ്‍റൈസേഴ്സ് ഹൈദരബാദ്, Cricket News, ക്രിക്കറ്റ് വാര്‍ത്തകള്‍, IPL News, ഐപിഎല്‍ വാര്‍ത്തകള്‍, IPL Points table, sports news, IE Malayalam, ഐഇ മലയാളം
ഫൊട്ടോ: ട്വിറ്റര്‍/ ബിസിസിഐ

IPL 2021-RCB vs SRH: ചെന്നൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആറ് റൺസ് ജയം. ആർസിബി ഉയർത്തിയ 150 റൺസ് പിന്തുടർന്ന ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് നേടാനായത്.

നായകൻ ഡേവിഡ് വാർണർ ഹൈദരാബാദിന് വേണ്ടി അർദ്ധസെഞ്ചുറി നേടി. 37 പന്ത്രിൽ നിന്ന് ഏഴ് ഫോറും ഒരു സിക്സറുമടക്കം 54 റൺസ് നേടി. ഓപ്പണർമാരിലൊരാളായ വൃദ്ധിമാൻ സാഹയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ ഹൈദരാബാദിന് നഷ്ടമായി. ഒരുറൺ മാത്രം നേടിയ സാഹ 2.2 ഓവറിൽ സിറാജിന്റെ പന്തിൽ മാക്സ്വെൽ പിടികൂടിയപ്പോൾ പുറത്താവുകയായിരുന്നു.

മനീഷ് പാണ്ഡെ 39 പന്തിൽ നിന്ന് 38റൺസ് നേടി പുറത്തായി. ജോണി ബെയർസ്റ്റോ 13 പന്തിൽനിന്ന് 12 റൺസെടുത്ത് പുറത്തായി. അബ്ദുൽ റാഷിദ് റൺസൊന്നും നേടാതെയും വിജയ് ശങ്കർ മൂന്ന് റൺസെടുത്തും ജേസൺ ഹോൾഡർ നാല് റൺസെടുത്തും പുറത്തായപ്പോൾ റാഷിദ് ഖാൻ 9 പന്തിൽ നിന്ന് 17 റൺസെടുത്ത് റണ്ണൗട്ടായി. ഭുവനേശ്വർ കുമാർ പുറത്താവാതെ രണ്ട് റൺസെടുത്തു.

അവസാന നാല് ഓവറുകളിലാണ് ഹൈദരാബാദിന്റെ ഒമ്പതിൽ ഏഴ് വിക്കറ്റും വീണത്. രണ്ട് ഓവർ എറിഞ്ഞ ഷഹ്ബാസ് അഹമ്മദ് ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. 16ാം ഓവറിലാണ് ഷഹ്ബാസ് തുടർച്ചയായി ബെയർസ്റ്റോ, മനീഷ് പാണ്ഡെ, അബ്ദുൽ സമദ് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയത്. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും ഹൈദരാബാദിന്റെ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ജേമീസൺ ഒരുവിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. ഗ്ലെൻ മാക്സ്വെല്ലാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. 41 പന്തിൽ നിന്ന് മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 59 റൺസാണ് മാക്സ്വെൽ നേടിയത്. ഓപ്പണിങ്ങിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലി 29 പന്തിൽനിന്ന് 33 റൺസ് നേടി പുറത്തായി. ദേവ്ദത്ത് പടിക്കൽ 11 റൺസും ഷഹാബാസ് അഹമ്മദ് 14 റൺസും നേടി പുറത്തായി.

എബി ഡിവില്ലേഴ്സ് അഞ്ച് പന്തിൽനിന്ന് ഒരുറൺസ് മാത്രമെടുത്ത് പുറത്തായത് ബാംഗ്ലൂരിന് വലിയ തിരിച്ചടിയായി. വാഷിങ്ടൺ സുന്ദർ എട്ട് റൺസും ഡാൻ ക്രിസ്റ്റ്യൻ ഒരു റണ്ണും കൈൽ ജെയിംസൺ 12 റൺസുമെടുത്ത് പുറത്തായി.

ഹൈദരാബാദിന് വേണ്ടി ജേസൺ ഹോൾഡർ മൂന്ന് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാൻ നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. നടരാജൻ, ഭുവനേശ്വർ കുമാർ, ഷഹ്ബാസ് നദീം എന്നിവർ ഓരോ വിക്കറ്റെടുത്തു.

മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ഫീൽഡിങ് തിരഞ്ഞെടുത്ത് ആർസിബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദേവദത്ത് പടിക്കല്‍ ഈ മത്സരത്തിലാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. കോഹ്ലിക്കൊപ്പം പടിക്കല്‍ ഓപ്പണിങ്ങിന് ഇറങ്ങി. മലയാളി താരം മൊഹമ്മദ് അസ്റുദീന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തിയില്ല.

ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് തോല്‍വി വഴങ്ങിയ സണ്‍റൈസേഴ്സിന് പോയിന്റ് പട്ടികയില്‍ ഇടം പിടിക്കാനുള്ള അവസരം ഈ മത്സരത്തിലും നഷ്ടമായി. കൊല്‍ക്കത്തക്കെതിരെ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും, വൃദ്ധിമാന്‍ സാഹയും തിളങ്ങാതെ പോയത് ഹൈദരബാദിന് തിരിച്ചടിയായിരുന്നു. എന്നാല്‍ മധ്യനിരയില്‍ ജോണി ബെയര്‍സ്റ്റോയും, മനീഷ് പാണ്ഡയും തിളങ്ങിയതാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നും ടീമിനെ രക്ഷിച്ചത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rcb vs srh ipl 2021 match six live updates

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com