RCB Preview: വമ്പനടിക്കാരുടെ നീണ്ട നിര, ഒപ്പം മലയാളി ടച്ചും; കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂര്‍

മലയാളി താരം മുഹമ്മദ് അസ്റുദീനാണ് ഉറ്റു നോക്കപ്പെടുന്ന ബാറ്റ്സ്മാന്‍. 194.54 ആണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ അസ്റുദീന്റെ പ്രഹരശേഷി

RCB Team preview, ipl, ipl news, ipl schedule, royal challengers bangalore, royal challengers bangalore team news, virat kohli, Glenn Maxwell, ad devilliers, sachin baby, ipl malayalam news, sports news, malayalam sports news, indian express sports, ie malayalam sports, ie malayalam, ആര്‍സിബി ടീം റിവ്യു, ഐപിഎല്‍, ഐപിഎല്‍ വാര്‍ത്തകള്‍, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, വിരാട് കോഹ്ലി, എബിഡി, ഗ്ലെന്‍ മാക്സ്വെല്‍, കായിക വാര്‍ത്തകള്‍, ഇന്ത്യന്‍ എക്സ്പ്രസ് സ്പോര്‍ട്സ്, ഐഇ മലയാളം

ഐപിഎല്‍ കണ്ട എക്കാലത്തെയും മികച്ച താരങ്ങളുണ്ടായിട്ടും ഇതുവരെ കിരീടം മാത്രം നേടാനാകാത്ത ഏക ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇത്തവണ അല്‍പം മിനുക്ക് പണിയൊക്കെ നടത്തിയാണ് വിരാട് കോഹ്‌ലിയും കൂട്ടരും ഇറങ്ങുന്നത്. ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്സ്‌വെല്ലും, ന്യൂസിലൻഡ് പേസ് ബോളര്‍ കെയില്‍ ജാമിസണും കരുത്തുകൂട്ടാനെത്തിയിട്ടുണ്ട്.

ടീമിന് സന്തുലിതാവസ്ഥയില്ലാതെ പോയതും, കോഹ്‌ലിക്കും എബി ഡിവില്ലിയേഴ്സിനും മുകളിലെ അമിത ഉത്തരവാദിത്തവുമായിരുന്നു പോയ സീസണില്‍ തിരിച്ചടിയായത്. മികച്ച തുടക്കം കിട്ടിയിട്ടും അവസാനത്തെ അഞ്ച് മത്സരത്തിലും തോല്‍വി വഴങ്ങേണ്ടി വന്നു ബാംഗ്ലൂരിന്. ഒടുവില്‍ എലിമിനേറ്ററില്‍ പുറത്താകുകയും ചെയ്തു. ബാറ്റിങ്ങിനും പേസ് ബോളിങ്ങിനുമാണ് ടീം ഇത്തവണ പ്രാധാന്യം കൊടുക്കുന്നത്.

കരുത്ത്

ബാറ്റിങ് ലൈനപ്പ് തന്നെയാണ് ഇക്കുറിയും ബാംഗ്ലൂരിന്റെ പ്രധാന കരുത്ത്. ഓപ്പണറായി ഐപിഎല്ലില്‍ ഇറങ്ങുമെന്ന് കോഹ്‌ലി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഓപ്പണറായി മികച്ച റെക്കോര്‍ഡും താരത്തിനുണ്ട്. കോഹ്‌ലിക്ക് കൂട്ടായി എത്തുന്നത് യുവതാരം ദേവദത്ത് പടിക്കലാണ്. കഴിഞ്ഞ സീസണില്‍ ദേവദത്ത് പ്രശംസാവഹമായ പ്രകടനമാണ് കാഴ്ച വച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സാണ് ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ നേടിയത്.

മലയാളി താരം മുഹമ്മദ് അസ്റുദീനാണ് ഉറ്റു നോക്കപ്പെടുന്ന മറ്റൊരു ബാറ്റ്സ്മാന്‍. 194.54 ആണ് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ അസ്റുദീന്റെ പ്രഹരശേഷി. ന്യൂസിലൻഡിന്റെ ഫിന്‍ അലനും മുന്‍നിരയിലിറങ്ങും. ഡിവില്ലിയേഴ്സും മാക്സ്‌വെല്ലും ചേരുന്ന മധ്യനിര ശക്തമാണ്. സച്ചിന്‍ ബേബി, ഡാനിയല്‍ ക്രിസ്റ്റ്യന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കെല്‍പ്പുള്ളവരാണ്.

യുസ്‌വേന്ദ്ര ചാഹലാണ് സ്പിന്‍ നിരയെ നയിക്കുക. ഐപിഎല്ലില്‍ ചാഹലിന് മികച്ച റെക്കോര്‍ഡാണുള്ളത്. ചാഹല്‍-സുന്ദര്‍ ദ്വയം ആയിരിക്കും ചെന്നൈയിലെ പിച്ചില്‍ വിരാട് കോഹ്‌ലിയുടെ വജ്രായുധം. യുഎഇയില്‍ പവര്‍പ്ലെ ഓവറുകളില്‍ എതിര്‍ ടീമുകളുടെ സ്കോറിങ് വേഗത കുറയ്ക്കാന്‍ സുന്ദറിനായിരുന്നു. ഗ്ലെന്‍ മാക്സ്‌വെല്ലും, ആദം സാംബയും ഒപ്പമുണ്ട്.

Read More: ‘എങ്ങനെ മറക്കും ഗാബ’;വീട്ടിലെത്തിയ പുതിയ അതിഥിക്ക് വെറൈറ്റി പേരിട്ട് സുന്ദർ

ദൗര്‍ബല്യങ്ങള്‍

പേസ് നിരയുടെ പരിചയസമ്പത്ത് ഇല്ലായ്മയാണ് വെല്ലുവിളി. ഇന്ത്യന്‍ താരങ്ങളായ നവദീപ് സൈനിയും മുഹമ്മദ് സിറാജും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ തല്‍പരരാണ്. ടീമിലെത്തിയ ജാമിസണ്‍ ട്വന്റി 20യില്‍ ഇതുവരെ കാര്യമായ പ്രകടനം പുറത്തെടുത്തിട്ടില്ല, ഇന്ത്യയിലെ സാഹചര്യങ്ങള്‍ താരത്തിന് സുപരിചിതവുമല്ല. ഹര്‍ഷല്‍ പട്ടേല്‍, ക്രിസ്റ്റ്യന്‍, ഡാനിയല്‍ സാംസ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍ എന്നിവരാണ് മറ്റ് പേസര്‍മാര്‍.

അവസരങ്ങള്‍

വമ്പനടിക്കാര്‍ ഉള്‍പ്പെട്ട ബാറ്റിങ് നിരക്ക് എത്ര വലിയ സ്കോറും പിന്തുടര്‍ന്ന് ജയിക്കാന്‍ കെല്‍പ്പുള്ളതാണ്.

ഓസ്ട്രേലിയയുടെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മാക്സ്‌വെല്ലിന് ഐപിഎല്ലില്‍ തിളങ്ങാനായിട്ടില്ല. വിരേന്ദര്‍ സേവാഗ് അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനവുമായി തിരിച്ചുവരാനുള്ള സുവര്‍ണാവസരമാണ് മാക്സ്‌വെല്ലിന് ഒരുങ്ങിയിരിക്കുന്നത്.

മലയാളി താരങ്ങളായ സച്ചിനും അസ്റുദീനും ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള വാതില്‍ കൂടിയാകും ഈ സീസണ്‍.

Read More: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തു; കളിക്കാര്‍ക്ക് ശിക്ഷയുമായി യുവന്റസ്

ഭീഷണികള്‍

മാക്സ്‌വെല്‍ തിളങ്ങാതെ പോയാല്‍ ബാംഗ്ലൂരിന് അത് വലിയ തിരിച്ചടിയാകും. കഴിഞ്ഞ സീസണുകള്‍ക്ക് സമാനമായി കോഹ്‌ലി-ഡിവില്ലിയേഴ്സ് സഖ്യത്തെ ആശ്രയിച്ചാണ് ഇക്കുറിയും കളത്തിലിറങ്ങുന്നതെങ്കില്‍ നിരാശയാവും ഫലം.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം

വിരാട് കോഹ്‌ലി, എബി ഡിവില്ലിഴ്സ്, ദേവദത്ത് പടിക്കല്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, വാഷിങ്ടണ്‍ സുന്ദര്‍, പവന്‍ ദേശ്പാണ്ഡെ, ഫിന്‍ അലന്‍, ഷഹബാസ് അഹമ്മദ്, നവദീപ് സൈനി, ആദം സാംബ, കെയില്‍ ജാമിസണ്‍, ഗ്ലെന്‍ മാക്സ്‌വെല്‍, രജസ് പതിദാര്‍, സച്ചിന്‍ ബേബി, മൊഹമ്മദ് അസ്റുദീന്‍,ഡാനിയല്‍ ക്രിസ്റ്റ്യന്‍, കെഎസ് ഭരത്, സുയാഷ് പ്രഭുദേശായ്, ഡാനിയല്‍ സാംസ്, ഹര്‍ഷല്‍ പട്ടേല്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rcb team preview royal challengers bangalore with power hitters

Next Story
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തു; കളിക്കാര്‍ക്ക് ശിക്ഷയുമായി യുവന്റസ്Juventus, Juventus football club, Italian Serie A, Serie A news, sports news, football news, indian express malayalam sports, ie malayalam sports, ie malayalam, യുവന്റസ്, സീരി എ, കായിക വാര്‍ത്തകള്‍, ഫുട്ബോള്‍ വാര്‍ത്തകള്‍, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, ഐഇ മലയാളം സ്പോര്‍ട്സ്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com