scorecardresearch

IPL 2020: വിജയവഴിയിൽ തിരിച്ചെത്താൻ ബാംഗ്ലൂർ നിരയിൽ അനിവാര്യമായ മൂന്ന് മാറ്റങ്ങൾ

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും കോഹ്‌ലിപ്പടയ്ക്ക് പിഴച്ചപ്പോൾ ഏറ്റുവാങ്ങേണ്ടി വന്നത് 97 റൺസിന്റെ നാണംകെട്ട തോൽവി

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും കോഹ്‌ലിപ്പടയ്ക്ക് പിഴച്ചപ്പോൾ ഏറ്റുവാങ്ങേണ്ടി വന്നത് 97 റൺസിന്റെ നാണംകെട്ട തോൽവി

author-image
Sports Desk
New Update
IPL 2020: വിജയവഴിയിൽ തിരിച്ചെത്താൻ ബാംഗ്ലൂർ നിരയിൽ അനിവാര്യമായ മൂന്ന് മാറ്റങ്ങൾ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പത്ത് റൺസിന്റെ വിജയവുമായി ഐപിഎൽ പതിമൂന്നാം സീസൺ തുടങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കന്നി കിരീടമെന്ന ആരാധകരുടെ പ്രതീക്ഷകൾ ഇത്തവണ കൂടുതൽ സജീവമാക്കുകയായിരുന്നു. മത്സരശേഷം താരങ്ങളുചെ മുഖത്ത് കണ്ട ആത്മവിശ്വാസവും അതിന്റെ ആക്കം കൂട്ടുന്നതായിരുന്നു. എന്നാൽ അടുത്ത മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ സമ്പൂർണ പരാജയം ഏറ്റുവാങ്ങുന്ന ആർസിബിനെയാണ് കാണാനായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും കോഹ്‌ലിപ്പടയ്ക്ക് പിഴച്ചപ്പോൾ ഏറ്റുവാങ്ങേണ്ടി വന്നത് 97 റൺസിന്റെ നാണംകെട്ട തോൽവി.

Advertisment

പലപ്പോഴും താരസമ്പന്നമാണ് ആർസിബി. വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്സ്, ആരോൺ ഫിഞ്ച്, ഡെയ്ൽ സ്റ്റെയിൻ, ഇത്തവണയും അതിന് ഒരു കുറവുമില്ല. എന്നാൽ അനിവാര്യമായ വിജയം മാത്രം അകന്നു നിൽക്കുന്നു. ടീമെന്ന നിലയിൽ നിരന്തര പരാജയങ്ങൾ വലിയ ക്ഷീണമാണ് ആർസിബിക്ക്.

എന്നാൽ സീസൺ ആരംഭിച്ചിട്ടെയുള്ളുവെന്നതിനാൽ ഇനിയും തിരിച്ചുവരവ് സാധ്യമാണ് ബംഗ്ലൂരിന്. അതും ശക്തമായി തന്നെ. അതിന് സഹായിക്കുന്ന ഒരു വലിയ താരനിര ഇതുവരെ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചട്ടില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും തിളങ്ങാൻ സാധിക്കുന്ന താരങ്ങളുടെ കൃത്യമായ തിരഞ്ഞെടുപ്പാണ് ഇനിയുള്ള യാത്രയിൽ ടീമിനെ മുന്നോട്ട് നയിക്കുക. അത്തരത്തിൽ അനിവാര്യമായ പ്ലെയിങ് ഇലവനിലെ മാറ്റങ്ങൾ പരിശോധിക്കാം.

ജോഷ്വാ ഫിലിപ്പെയ്ക്കു പകരം പാർത്ഥിവ് പട്ടേൽ

ബിഗ് ബാഷ് ലീഗിലെ മിന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂർ പ്ലെയിങ് ഇലവനിൽ സ്ഥാനം ഉറപ്പിച്ച താരമാണ് ജോഷ്വ ഫിലിപ്പെ. എന്നാൽ രണ്ട് മത്സരങ്ങളിലും ടീമിന് കാര്യമായ സംഭവനകൾ നൽകുന്നതിൽ ജോഷ്വ പരാജയപ്പെട്ടു. ഹൈദരാബാദിനെതിരെ ആറാം നമ്പരിലും പഞ്ചാബിനെതിരെ കോഹ്‌ലിക്ക് പകരം മൂന്നാം നമ്പരിലും താരത്തെ പരീക്ഷിച്ചെങ്കിലും രണ്ടിടത്തും കാര്യമായ ഒന്നും ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല.

Advertisment

ഈ സാഹചര്യത്തിൽ പരിചയസമ്പന്നനായ പാർത്ഥിവ് പട്ടേലിനെ പ്ലെയിങ് ഇലവനിലെത്തിക്കുന്നത് ബാംഗ്ലൂരിന് ഗുണം ചെയ്യും. 2018ൽ ആറു മത്സരങ്ങൾ മാത്രം ബാംഗ്ലൂരിനായി കളിച്ച താരം കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളും കളിച്ചിരുന്നു. ഓപ്പണറെന്ന നിലയിൽ ടീമിന് മികച്ച തുടക്കം നൽകാനും മുൻനിരയിൽ റൺസ് കണ്ടെത്താനും സാധിക്കുന്ന താരമാണ് പാർത്ഥിവ്.

ഡെയ്ൽ സ്റ്റെയിനിന് പകരം ഇസുറു ഉദാന

ലോകക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബോളർമാരിൽ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിൻ. എതിരാളികളെ വേഗത കൊണ്ട് വിറപ്പിച്ച സ്റ്റെയിൻ എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി നിഴൽ മാത്രമാണ്. ഐപിഎല്ലിലും തിളങ്ങാൻ താരത്തിന് സാധിച്ചട്ടില്ല. ആദ്യ മത്സരത്തിൽ 33 റൺസ് വഴങ്ങിയ സ്റ്റെയിൻ രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ 57 റൺസാണ് നാലു ഓവറിൽ വിട്ടുകൊടുത്തത്.

സ്റ്റെയിനിനു പകരം പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താവുന്ന മറ്റൊരു വിദേശ താരം ശ്രീലങ്കയുടെ ഇസുറു ഉദാനയാണ്. ഡെത്ത് ഓവറുകളിൽ ടീമിന്റെ വിശ്വസ്തനാകാൻ അദ്ദേഹത്തിന് സാധിക്കും. സ്ലോ ബോളിൽ വേരിയേഷൻസ് കൊണ്ടുവരാൻ സാധിക്കുന്ന ഇടംകയ്യൻ പേസറിനെ വരും മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ പ്രതീക്ഷിക്കാം.

ഉമേഷ് യാദവിനെ മാറ്റി ക്രിസ് മോറിസ്

ടി20യിലെ ചെണ്ടയെന്ന അപമാനവും പേറിയാണ് ഇത്തവണയും ഉമേഷ് യാദവ് ബാംഗ്ലൂരിനായി കളിക്കുന്നത്. കഴിഞ്ഞ സീസണിൽ എവിടെ നിർത്തിയോ അവിടുന്ന് തന്നെ തുടങ്ങിയ താരം ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തിൽ നാല് ഓവറിൽ 48 റൺസും പഞ്ചാബിനെതിരെ മൂന്ന് ഓവറിൽ 35 റൺസും വിട്ടുകൊടുത്തു.

ഉമേഷിന് പകരം നായകൻ കോഹ്‌ലിക്ക് ടീമിലുൾപ്പെടുത്താൻ സാധിക്കുന്ന മികച്ച ഓപ്ഷനാണ് ക്രിസ് മോറിസ്. ഇത്തവണ വലിയ തുക കൊടുത്ത് ടീമിലെത്തിച്ച മോറിസ് അത്യവാശ്യ ഘട്ടത്തിൽ ബാറ്റിങ്ങിലും തിളങ്ങാൻ സാധിക്കുന്ന താരമാണ്. ഡെത്ത് ഓവറിൽ തിളങ്ങാനും അദ്ദേഹത്തിന് സാധിക്കും.

Royal Challengers Banglore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: