scorecardresearch

Latest News
വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം

‘ഇതൊരു സാങ്കേതിക കാര്യമല്ല, വലിയൊരു ഇന്നിങ്‌സ് ഉടൻ കാണാം’; കോഹ്‌ലിയുടെ ഫോമിനെക്കുറിച്ച് മൈക്ക് ഹെസ്സൺ

ഈ സീസണിൽ 13 ഇന്നിങ്സുകളിൽ നിന്ന് ഒരു അർധ സെഞ്ചുറി മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്

Virat Kohli, IPL

വെള്ളിയാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 20 റൺസിൽ പുറത്തായ കോഹ്ലി ഏറെ അസ്വസ്ഥനായിരുന്നു. രണ്ട് ഫോറുകളും ഒരു സിക്‌സറും നേടി നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിനിടയിലായിരുന്നു കോഹ്‌ലിയുടെ മടക്കം.

സീസണിൽ ഇതുവരെ നേരിട്ട റൺസ് ദാരിദ്ര്യത്തിന് മറുപടിയാകുമെന്ന് കരുതിയ ഇന്നിങ്‌സിന് കാഗിസോ റബാഡയാണ് തിരശീലയിട്ടത്. എന്നാൽ അത് ഫോമില്ലായ്‌മ അല്ല ഭാഗ്യമില്ലായ്മ ആണെന്ന് പറയുകയാണ് പരിശീലകൻ മൈക്ക് ഹെസ്സൻ. കോഹ്ലിയുടെ ഫോമില്ലായ്മ സാങ്കേതിക കാരണങ്ങൾ കൊണ്ടല്ലെന്നും ഉടൻ തന്നെ കോഹ്‌ലിയിൽ നിന്ന് വലിയൊരു ഇന്നിങ്‌സ് കാണാനാകുമെന്നും മൈക്ക് ഹെസ്സൺ പറഞ്ഞു.

ഈ സീസണിൽ 13 ഇന്നിങ്സുകളിൽ നിന്ന് ഒരു അർധ സെഞ്ചുറി മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്, അതിനിടെ മൂന്ന് മത്സരങ്ങളിൽ റൺസ് നേടാതെ പുറത്താവുകയും ചെയ്തു.

“ഒരു പ്രത്യേക ഇന്നിങ്‌സ് കാണാൻ പോവുകയാണ് എന്നാണ് മത്സരം ആരംഭിച്ചപ്പോൾ കരുതിയത്. എല്ലാവരെയും പോലെ വിരാടും നിരാശനാണ്, വലിയ മത്സരം അടുക്കുന്നു എന്നതിനാൽ അത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു.” മൈക്ക് ഹെസ്സൺ പറഞ്ഞു.

നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ബെംഗളൂരുവിന്റെ അവസാന മത്സരം ടേബിൾ ടോപ്പർമാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ വ്യാഴാഴ്ചയാണ്. പഞ്ചാബുമായുള്ള മത്സരത്തിൽ കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഹെസ്സൺ പ്രതീക്ഷിച്ചിരുന്നു.

കോഹ്ലി ഫോമിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ ക്യാപ്റ്റൻ ഡുപ്ലെസിസും പങ്കുവച്ചു. ഏതൊരു നിമിഷവും ആ വലിയ ഇന്നിങ്സ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഡു പ്ലെസിസ് പറഞ്ഞു.

പോയിന്റ് പട്ടികയിൽ നാലാമതുള്ള ബെംഗളൂരുവിന് പ്ലേഓഫിലെത്താൻ അടുത്ത മത്സരത്തിൽ ജയം അനിവാര്യമാണ്. എന്നാൽ ഇന്നലത്തെ തോൽവിയോടെ അത് മറ്റു മത്സരഫലങ്ങളെ കൂടി ആശ്രയിച്ചാകും എന്ന നിലയിലാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Rcb coach mike hesson on virat kohlis poor form

Best of Express