ക്രൈസ്റ്റ്ചർച്ച്: ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന താരമാണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും തിളങ്ങാൻ സാധിക്കുന്ന താരം കളിയുടെ മൂന്ന് മേഖലകളിലും തന്റെ കഴിവ് നേരത്തെ തെളിയിച്ചിട്ടുണ്ട്. പറന്നും കുതിച്ചും എതിരാളികളെ പുറത്താക്കാനുള്ള ഒരു അവസരവും ജഡേജ നഷ്ടപ്പെടുത്താറില്ല. ന്യൂസിലൻഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലും അത്തരത്തിലുള്ള ഒരു പ്രകടനത്താൽ ജഡേജ ക്രിക്കറ്റ് കാണികളുടെ കയ്യടി നേടി.
നെയ്ൽ വാഗ്നറെ പുറത്താക്കാനായി വായുവിലേക്ക് ഉയർന്ന് ചാടിയ ജഡേജ പന്ത് ഒറ്റക്കയ്യിൽ പിടിച്ച് നിർണായക വിക്കറ്റ് വീഴ്ത്തുന്നതിൽ പ്രധാന പങ്കുവഹിക്കുകയായിരുന്നു. മത്സരത്തിന്റെ 72-ാം ഓവറിലാണ് സംഭവം. മുഹമ്മദ് ഷമിയുടെ ബൗൺസർ സ്ക്വയർ ലെഗിലൂടെ ബൗണ്ടറിയിലേക്ക് പായിക്കാനായിരുന്നു വാഗ്നറുടെ ശ്രമം. വാഗനറും കണ്ട് നിന്നവരും അത് ബൗണ്ടറിയെന്നുറപ്പിക്കുകയും ചെയ്തു. എന്നാൽ ഉയർന്ന് ചാടിയ ജഡേജ തന്റെ ഇടംകയ്യിൽ പന്ത് പിടിച്ച് ന്യൂസിലൻഡ് ഇന്നിങ്സിലെ അവസാന ആണികളിലൊന്ന് അടിച്ചു.
Name : Jadeja
Job : Grabbing a Stunner on the field pic.twitter.com/ZJwddO4zfV
— TCH 2.0™ (@TCH_Army) March 1, 2020
വാഗ്നറുടേത് ഉൾപ്പടെ രണ്ട് ക്യാച്ചുകളാണ് ജഡേജ രണ്ടാം മത്സരത്തിൽ സ്വന്തമാക്കിയത്. ബുംറയുടെ പന്തിൽ ബി.ജെ.വാട്ലിങ് മടങ്ങിയതും ജഡേജയ്ക്ക് ക്യാച്ച് നൽകിയായിരുന്നു. ന്യൂസിലൻഡ് നിരയിലെ റോസ് ടെയ്ലറെയും കോളിൻ ഡി ഗ്രാൻഡ്ഹോമിനെയും മടക്കിയതും ജഡേജ തന്നെ. മൊത്തത്തിൽ പറഞ്ഞാൽ ക്രൈസ്റ്റ്ചർച്ച് ടെസ്റ്റിൽ ഷമിക്കും ബുംറയ്ക്കുമൊപ്പം ജഡേജയുടെ കൂടി പ്രകടനമാണ് ആതിഥേയരെ 235 റൺസിന് പുറത്താക്കാൻ ഇന്ത്യയെ സഹായിച്ചത്.
Also Read: കോഹ്ലിയുടെ ‘റൺമെഷീൻ’ കട്ടപ്പുറത്ത്; ഇന്ത്യയ്ക്ക് വീണ്ടും ബാറ്റിങ് ‘തകർച്ച’
ബാറ്റ്സ്മാന്മാർ തകർന്നടത്ത് ബോളർമാരുടെ മികവിൽ രണ്ടാം ടെസ്റ്റിൽ ഏഴ് റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. നാല് വിക്കറ്റുകളുമായി മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകളുമായി ജസ്പ്രീത് ബുംറയും കളം നിറഞ്ഞ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 242 റൺസ് പിന്തുടർന്ന കിവികൾ 235 റൺസിൽ എല്ലാവരും പുറത്താവുകയായിരുന്നു.
The many dimensions of Ravindra Jadeja on display today. The wicket of de Grandhomme, the excellent catch of BJ Watling and now this stunner of Neil Wagner.
— Harsha Bhogle (@bhogleharsha) March 1, 2020
അതേസമയം രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ ബാറ്റിങ് നിര നിറം മങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. അഞ്ച് റൺസ് നേടിയ ഹനുമ വിഹാരിയും ഒരു റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ. 24 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook