രാജ്‌കോട്ട്: ഇന്ത്യൻ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഉടമസ്ഥതയിലുള്ള രാജ്‌കോട്ടിലെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരാണ് ‘ജഡ്ഡൂസ് ഫുഡ് ഫീല്‍ഡ്’ എന്ന റെസ്‌റ്റോറന്റില്‍ റെയ്ഡ് നടത്തിയത്. അഹമ്മദാബാദ് മിററാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പിടിച്ചെടുത്ത പഴകിയ ഭക്ഷണം മുനിസിപ്പല്‍ അധികൃതര്‍ നശിപ്പിച്ചു. റെസ്‌റ്റോറന്റ് നാല് ദിവസത്തേയ്ക്ക് അടച്ചിടുകയും ചെയ്തു. ജഡേജയുടേത് അടക്കം നഗരത്തിലെ മൂന്ന് റെസ്‌റ്റോറന്റുകളിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്. ജഡെജയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പാകം ചെയ്ത ഭക്ഷണവും പൂത്ത ബ്രെഡും കേടായ പച്ചക്കറിയും നിരോധിക്കപ്പെട്ട നിറങ്ങളുമാണ് പിടിച്ചെടുത്തത്.

നിലവിൽ ജഡേജയുടെ സഹോദരിയാണ് ഹോട്ടൽ നടത്തുന്നത്. എന്തായാലും ഏകദിന ടീമിൽ നിന്ന് പുറത്തായതിന് പിന്നാലെ ഹോട്ടൽ അടച്ചിട്ടതും ജഡേജക്ക് വലിയ തിരിച്ചടിയായിരിക്കുയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ