ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ശ്രീലങ്കയ്ക്കെതിരായ അടുത്ത ടെസ്റ്റ് മത്സരത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. 24 മാസത്തിനുളളില്‍ ആറ് തവണ ചട്ടം ലംഘിച്ചതോടെയാണ് ശിക്ഷാ നടപടി. മാച്ച് ഫീയുടെ 50 ശതമാനം പിഴയും ജഡേജ അടക്കേണ്ടി വരും.

ശ്രീലങ്കയ്ക്ക് എതിരായ കൊളംബോ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.2.8 ജഡേജ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. “ബോളോ, ബാറ്റോ, വാട്ടര്‍ബോട്ടിലോ മറ്റ് എന്തെങ്കിലും വസ്തുവോ കളിക്കാരന്റെയോ, അംബയറുടേയോ, റഫറിയുടേയോ, കളത്തിലുളള മറ്റുളളവരുടേയോ നേരെ എറിയുന്നത് ശിക്ഷാര്‍ഹമാണ്.”

58ആം ഓവറിലെ അവസാന ബോളിലാണ് ജഡേജ നിയമം ലംഘിച്ചത്. ദിമുത് കരുണരത്നെ അടിച്ച പന്ത് പിടിച്ചെടുത്ത ജഡേജ സ്റ്റംബ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. എന്നാല്‍ കരുണരത്നെ ക്രീസിന് പുറത്ത് പോലും വന്നിട്ടുണ്ടായിരുന്നില്ല. തലനാരിഴയ്ക്കാണ് ബാറ്റ്സ്മാന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജഡേജ കുറ്റം സമത്തിച്ചത് കാരണം കൂടുതല്‍ വിശദീകരണത്തിന് മുതിരുന്നില്ലെന്ന് ഐസിസി അറിയിച്ചു. അതുകൊണ്ട് തന്നെ ശ്രീലങ്കയ്ക്ക് എതിരായ പാലിക്കീല്‍ ടെസ്റ്റ് നഷ്ടമാവുകയും മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴയായി ഒടുക്കാനും ജഡേജയ്ക്ക് നിര്‍ദേശം ലഭിച്ചു.
Also Read: ടെസ്റ്റില്‍ നിന്ന് വിലക്കിയ ഐസിസിയെ പരിഹസിച്ച് രവീന്ദ്ര ജഡേജ

കൊളംബോ ടെസ്റ്റിൽ ഇന്ത്യ ജയിച്ചെങ്കിലും ജഡേജയുടെ സസ്പെന്‍ഷന്‍ തിരിച്ചടിയായി. ജ​ഡേ​ജ​യു​ടെ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​ത്തി​ന്‍റെ മി​ക​വി​ൽ ഇ​ന്നിം​ഗ്സി​നും 53 റ​ണ്‍​സി​നു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. കൊ​ളം​ബോ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലും വി​ജ​യം ക​ണ്ട​തോ​ടെ മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-0ന് ​മു​ന്നി​ലെ​ത്തി. ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

നാ​ലാം ദി​നം ചാ​യ​യ്ക്കു പി​രി​യു​ന്പോ​ൾ 343/7 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ആ​തി​ഥേ​യ​ർ. ചാ​യ​യ്ക്കു​ശേ​ഷം 43 റ​ണ്‍​സ് കൂ​ടി ചേ​ർ​ത്ത​പ്പോ​ൾ സ്കോ​ർ 387ൽ ​ല​ങ്ക​യു​ടെ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു. കു​ശാ​ൽ മെ​ൻ​ഡി​സ്(110), ക​രു​ണ​ര​ത്നെ(144) എ​ന്നി​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​ൻ വി​ജ​യം വൈ​കി​ച്ച​ത്. ഇരുവരും മടങ്ങിയതോടെ ലങ്കൻ വാലറ്റം ചീട്ടുകൊട്ടാരം പോലെ വീണു. രവീന്ദർ ജഡേജ 5 വിക്കറ്റ് നേടിയപ്പോൾ അശ്വിനും പാണ്ഡ്യയും 2 വിക്കറ്റ് വീതം വീഴ്ത്തി.

നേ​ര​ത്തെ, ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 622ന് ​മ​റു​പ​ടി ന​ൽ​കി​യ ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 183 റ​ണ്‍​സി​ൽ തീ​ർ​ന്നു. ഒന്നാം ഇന്നിങ്ങ്സിൽ ഇ​ന്ത്യ​ക്കു 439 റ​ണ്‍​സി​ന്‍റെ ലീഡാണ് ഉണ്ടായിരുന്നത്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ അ​ശ്വി​ൻ അ​ഞ്ചു വി​ക്ക​റ്റും മു​ഹ​മ്മ​ദ് ഷാ​മി, ര​വി​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും നേ​ടി.

ആദ്യമായാണ് ഇന്ത്യൻ ടീം ശ്രീലങ്കയിൽ ഒരു ഇന്നിങ്ങ്സ് ജയം ആഘോഷിക്കുന്നത്. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ ലങ്കൻ മണ്ണിൽ പരമ്പര നേടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ