നോർത്ത് സൗണ്ട് (ആന്റിഗ്വ): വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ഒന്നാം ഇന്നിങ്സിന്റെ രണ്ടാം ദിനത്തിൽ കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് എട്ടു വിക്കറ്റിന് 189 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 297 റൺസാണ് നേടിയത്. വെസ്റ്റ് ഇൻഡീസിന് ഇനി രണ്ടു വിക്കറ്റുകൾ മാത്രമാണ് കൈയ്യിലുളളത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിലേക്കെത്താൻ വെസ്റ്റ് ഇൻഡീസിന് ഇനി 108 റൺസ് വേണം. ക്യാപ്റ്റൻ ജെയ്സൻ ഹോൾഡർ (10), വാലറ്റക്കാരൻ മിഗ്വേൽ കമ്മിൻസ് (0) എന്നിവരാണ് ക്രീസിലുളളത്.
ഇഷാന്ത് ശർമ്മയാണ് വെസ്റ്റ് ഇൻഡീസ് ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. ടെസ്റ്റ് കരിയറിലെ ഒൻപതാമത്തെ അഞ്ചു വിക്കറ്റ് നേട്ടവും ഇഷാന്ത് ശർമ്മ കൈവരിച്ചു. വെസ്റ്റ് ഇൻഡീസ് തങ്ങളുടെ സ്കോർ ബോർഡിൽ വെറും അഞ്ചു റൺസ് കൂട്ടിച്ചേർക്കുന്നതിനിടെയാണ് ഇഷാന്ത് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയത്. അഞ്ചിന് 174 റൺസെന്ന നിലയിൽ വെസ്റ്റ് ഇൻഡീസ് എത്തിയപ്പോഴാണ് നിർണായകമായ മൂന്നു വിക്കറ്റുകൾ ഇഷാന്ത് ശർമ്മ പിഴുതെടുത്തത്. 13 ഓവറിൽ 42 റൺസ് വിട്ടുകൊടുത്താണ് ഇഷാന്ത് അഞ്ചു വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റെടുത്തു.
റോസ്റ്റൻ ചേസാണ് വിൻഡീസിന്റെ ടോപ് സ്കോറർ. 74 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ചേസ് 48 റൺസെടുത്തത്. ക്രെയ്ഗ് ബ്രാത്ത്വയ്റ്റ് (14), ജോൺ കാംബെൽ (23), അരങ്ങേറ്റ താരം ഷമർ ബ്രൂക്സ് (11), ഡാരൻ ബ്രാവോ (18), ഷായ് ഹോപ്പ് (24), ഷിംറോൺ ഹെറ്റ്മയർ (35), കെമർ റോച്ച് (0) എന്നിങ്ങനെയാണ് മറ്റുളളവരുടെ സ്കോർ.
Read Also: രഹാനെ കാത്തു; കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി ഇന്ത്യ
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 297 റൺസാണെടുത്തത്. അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യൻ ഇന്നിങ്സിന് നെടുംതൂണായത്. രണ്ടാം ദിനത്തിൽ ജഡേജയുടെ മിന്നും ഫോമാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ടെസ്റ്റിലെ 11-ാം അർധസെഞ്ചുറിയാണ് ജഡേജ കുറിച്ചത്. എട്ടാം വിക്കറ്റിൽ ഇഷാന്ത് ശർമയ്ക്കൊപ്പമുളള ജഡേജയുടെ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യൻ സ്കോർ മുന്നൂറിന് അടുത്തെത്തിച്ചത്.
ഒന്നാം ദിനത്തിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ രക്ഷകനായത്. ഇന്ത്യയ്ക്ക് ആദ്യ മൂന്ന് വിക്കറ്റുകള്‍ വെറും 25 റണ്‍സിനിടെ നഷ്ടമായി. ലോകേഷ് രാഹുലും അജിങ്ക്യ രഹാനെയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ചെറുത്ത് നില്പ്പിന് ശ്രമിച്ചെങ്കിലും സ്കോര്‍ ബോര്‍ഡില്‍ 93 റണ്‍സ് ആയപ്പോള്‍ ലോകേഷ് മടങ്ങി. ഓപ്പണറായി എത്തിയ ലോകേഷ് രാഹുല്‍ 97 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയാണ് പുറത്തായത്. മായങ്ക് അഗര്‍വാള്‍ (9 റൺസ്), ചേതേശ്വര്‍ പൂജാര (2 റൺസ്), വിരാട് കോഹ്ലി (9 റൺസ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.
Bumrah strikes immediately after Tea. Gets Bravo out LBW. West Indies 88/4 #TeamIndia #WIvIND pic.twitter.com/WBX9gjONOp
— BCCI (@BCCI) August 23, 2019
2 quick wickets for #TeamIndia. After Shami, Ishant & Jadeja get into the act. West Indies are 59/3 #WIvIND pic.twitter.com/AEEwfPGBWa
— BCCI (@BCCI) August 23, 2019
West Indies get into Tea with the score reading 82/3. Join us for the final session in just a bit #TeamIndia #WIvIND pic.twitter.com/Nq0Zvl8iUB
— BCCI (@BCCI) August 23, 2019
ലോകേഷ് രാഹുല്‍ മടങ്ങിയെങ്കിലും അജിങ്ക്യ രഹാനെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. അഞ്ചാം വിക്കറ്റില്‍ ഹനുമാന് വിഹാരിയുമായി ചേര്‍ന്നും അജിങ്ക്യ രഹാനെ സ്കോര്‍ ഉയര്‍ത്തി. 56 പന്തില്‍ നിന്ന് 32 റണ്‍സാണ് വിഹാരി നേടിയത്. സ്കോര്‍ ബോര്‍ഡില്‍ 189 റണ്‍സായപ്പോഴാണ് ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായത്. ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ച രഹാനെയുടെ വിക്കറ്റായിരുന്നു അത്. 163 പന്തില്‍ നിന്ന് പത്ത് ഫോറുകള്‍ അടക്കം 81 റണ്‍സാണ് അജിങ്ക്യ രഹാനെ സ്വന്തമാക്കിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook