scorecardresearch

ഫീല്‍ഡിങ് കൊണ്ട് എതിരാളികളെ സമ്മര്‍ദത്തിലാക്കും; കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫീല്‍ഡര്‍ ഇയാളാണ്

കഴിഞ്ഞ കുറച്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ്ങിനോടുള്ള മനോഭാവം മാറിയിട്ടുണ്ട്

കഴിഞ്ഞ കുറച്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ്ങിനോടുള്ള മനോഭാവം മാറിയിട്ടുണ്ട്

author-image
Sports Desk
New Update
Team India, ടീം ഇന്ത്യ,Terrorist Threat Against Team India,ഭീകരാക്രമണ ഭീഷണി, Indian Cricket Team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, Terrorist Attack, ind vs wi,ie malayalam,

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫീല്‍ഡിങ്ങില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്ന് ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍.ശ്രീധര്‍. മുന്‍ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇന്ത്യന്‍ ടീം ഫീല്‍ഡിങ്ങില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ശ്രീധര്‍ പറഞ്ഞു. ഫീല്‍ഡിങ്ങുകൊണ്ട് മാത്രം എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ കഴിവുള്ള ഒരു ഇന്ത്യന്‍ താരമുണ്ടെന്നും ഫീല്‍ഡിങ് കോച്ച് പറയുന്നു.

Advertisment

publive-image

ഫീല്‍ഡില്‍ അസാമാന്യമായ പ്രതിഭയുള്ള താരമാണ് രവീന്ദ്ര ജഡേജയെന്ന് ആര്‍.ശ്രീധര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച ഫീല്‍ഡറാണ് ജഡേജ. ഫീല്‍ഡില്‍ ജഡേജയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഫീല്‍ഡിങ്ങുകൊണ്ട് മാത്രം എതിര്‍ ടീമിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിവുള്ള ഇന്ത്യന്‍ താരമാണ് രവീന്ദ്ര ജഡേജയെന്നും ആര്‍.ശ്രീധര്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read Also: എന്തുവാ മക്കളെ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി കോഹ്‌ലിയുടെയും ജഡേജയുടെയും ആംഗ്യഭാഷ

കഴിഞ്ഞ കുറച്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ്ങിനോടുള്ള മനോഭാവം മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസി തന്നെ പുകഴ്ത്തിയിരുന്നു. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയത്ത് എതിര്‍ ടീം നായകന്‍മാരെല്ലാം ഇന്ത്യയുടെ ഫീല്‍ഡിങ് മികവിനെ പുകഴ്ത്തിയിരുന്നു. ഇന്ത്യയുടെ ഫീല്‍ഡിങ് സിസ്റ്റത്തില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചു. നായകന്‍ വിരാട് കോഹ്‌ലിയും കോച്ച് രവി ശാസ്ത്രിയും ആവശ്യപ്പെട്ടതനുസരിച്ചാണ് അങ്ങനെയൊരു മാറ്റം ഇന്ത്യന്‍ ടീമില്‍ നടന്നതെന്നും ശ്രീധര്‍ പറഞ്ഞു.

Advertisment

വൃദ്ധിമാന്‍ സാഹയെയും ഋഷഭ് പന്തിനെയും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് പറയുന്നു. പന്ത് ഭാവിയുടെ താരമാണ്. സാഹ ഇപ്പോഴത്തെ താരവും. ഇരുവര്‍ക്കും അവരവരുടേതായ കഴിവുകളുണ്ടെന്നും ശ്രീധര്‍ പറഞ്ഞു.

Ravinder Jadeja Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: