ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രവീന്ദർ ജഡേജ ചില കുടുംബകാര്യങ്ങളിൽ തിരക്കിലാണ്. തന്റെ പുതിയ വീടിന്റെ നിർമ്മാണത്തിരക്കിലാണ് താരം. ക്രിക്കറ്റ് ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ അവസാന മിനുക്ക് പണികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

തന്റെ പുതിയ വീടിന്റെ ചിത്രം ജഡേജ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. ക്രിക്കറ്റ് ബംഗ്ലാവിലേക്ക് ഉടൻ താമസം മാറുമെന്നാണ് സൂചന.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജഡേജ ഓരോവറിലെ എല്ലാ പന്തും സിക്സർ പറത്തിയത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ടൂർണമെന്റിനിടെയാണ് രവീന്ദർ ജഡേജയുടെ തകർപ്പൻ പ്രകടനം. മൽസരത്തിൽ 69 പന്തിൽ 154 റൺസാണ് ജഡേജ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ