scorecardresearch

ടെസ്റ്റില്‍ നിന്ന് വിലക്കിയ ഐസിസിയെ പരിഹസിച്ച് രവീന്ദ്ര ജഡേജ

'ഞാന്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചപ്പോഴെക്കും ലോകത്തുള്ളവരെല്ലാം ചീത്തയായിപ്പോയി'

'ഞാന്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചപ്പോഴെക്കും ലോകത്തുള്ളവരെല്ലാം ചീത്തയായിപ്പോയി'

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Jadeja

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ നിന്ന് വിലക്കിയ ഐസിസിക്ക് പരോക്ഷ മറുപടിയുമായി ഇന്ത്യന്‍ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. പ്രത്യക്ഷമല്ലാത്ത രീതിയില്‍ ഐസിസിയെ പരിഹസിച്ചാണ് ജഡേജ ട്വീറ്റ് ചെയ്തത്. ഞാന്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചപ്പോഴെക്കും ലോകത്തുള്ളവരെല്ലാം ചീത്തയായിപ്പോയി എന്നായിരുന്നു ജഡേജയുടെ ട്വീറ്റ്. കഴിഞ്ഞ ഇരുപത്തിനാല് മാസത്തിനുള്ളില്‍ ആറ് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജഡേജക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

Advertisment

24 മാസത്തിനുളളില്‍ ആറ് തവണ ചട്ടം ലംഘിച്ചതോടെയാണ് ശിക്ഷാ നടപടി. മാച്ച് ഫീയുടെ 50 ശതമാനം പിഴയും ജഡേജ അടക്കേണ്ടി വരും.

ശ്രീലങ്കയ്ക്ക് എതിരായ കൊളംബോ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.2.8 ജഡേജ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു. "ബോളോ, ബാറ്റോ, വാട്ടര്‍ബോട്ടിലോ മറ്റ് എന്തെങ്കിലും വസ്തുവോ കളിക്കാരന്റെയോ, അംബയറുടേയോ, റഫറിയുടേയോ, കളത്തിലുളള മറ്റുളളവരുടേയോ നേരെ എറിയുന്നത് ശിക്ഷാര്‍ഹമാണ്."

Advertisment

58ആം ഓവറിലെ അവസാന ബോളിലാണ് ജഡേജ നിയമം ലംഘിച്ചത്. ദിമുത് കരുണരത്നെ അടിച്ച പന്ത് പിടിച്ചെടുത്ത ജഡേജ സ്റ്റംബ് ലക്ഷ്യമാക്കി എറിയുകയായിരുന്നു. എന്നാല്‍ കരുണരത്നെ ക്രീസിന് പുറത്ത് പോലും വന്നിട്ടുണ്ടായിരുന്നില്ല. തലനാരിഴയ്ക്കാണ് ബാറ്റ്സ്മാന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ജഡേജ കുറ്റം സമത്തിച്ചത് കാരണം കൂടുതല്‍ വിശദീകരണത്തിന് മുതിരുന്നില്ലെന്ന് ഐസിസി അറിയിച്ചു. അതുകൊണ്ട് തന്നെ ശ്രീലങ്കയ്ക്ക് എതിരായ പാലിക്കീല്‍ ടെസ്റ്റ് നഷ്ടമാവുകയും മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴയായി ഒടുക്കാനും ജഡേജയ്ക്ക് നിര്‍ദേശം ലഭിച്ചു.

കൊളംബോ ടെസ്റ്റിൽ ഇന്ത്യ ജയിച്ചെങ്കിലും ജഡേജയുടെ സസ്പെന്‍ഷന്‍ തിരിച്ചടിയായി. ജ​ഡേ​ജ​യു​ടെ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​ത്തി​ന്‍റെ മി​ക​വി​ൽ ഇ​ന്നിം​ഗ്സി​നും 53 റ​ണ്‍​സി​നു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. കൊ​ളം​ബോ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ലും വി​ജ​യം ക​ണ്ട​തോ​ടെ മൂ​ന്നു മ​ത്സ​ര പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ 2-0ന് ​മു​ന്നി​ലെ​ത്തി. ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു.

കൊളംബോ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ചായ ജഡേജ ട്രോഫി കൈയില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രവും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്‌നമെന്നും മറിച്ച് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്‌നമെന്നുമുള്ള എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഉദ്ധരണിയോടെയാണ് ജഡേജ ചിത്രം പോസ്റ്റ് ചെയ്തത്.

ജഡേജയെ പുറത്തിരുത്തുന്ന ഇന്ത്യ ഓഗസ്റ്റ് പന്ത്രണ്ടിന് പല്ലേകെലെയില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇടങ്കയ്യന്‍ സ്പിന്നവര്‍ കുല്‍ദീപ് യാദവിനെ കളിപ്പിച്ചേക്കും.

Icc Ravinder Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: