scorecardresearch

മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറാൻ രവീന്ദ്ര ജഡേജയുടെ ശ്രമം; കിട്ടിയത് ഒരു വർഷത്തെ വിലക്ക്

Ravindra Jadeja Chennai Super Kings IPL: ആദ്യ രണ്ട് ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് രവീന്ദ്ര ജഡേജ കളിച്ചത്. മൂന്നാം സീസണിലാണ് ടീം മാറാൻ ജഡേജ ശ്രമം നടത്തിയത്

Ravindra Jadeja Chennai Super Kings IPL: ആദ്യ രണ്ട് ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് രവീന്ദ്ര ജഡേജ കളിച്ചത്. മൂന്നാം സീസണിലാണ് ടീം മാറാൻ ജഡേജ ശ്രമം നടത്തിയത്

author-image
Sports Desk
New Update
Dhoni, Jadeja

MS Dhoni, Ravindra Jadeja (File Photo)

Ravindra Jadeja Chennai Super Kings IPL 2025: എം.എസ് ധോണിക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സിനെ ആര് നയിക്കും എന്ന ചോദ്യത്തിന് ഫ്രാഞ്ചൈസി ആദ്യം കണ്ടെത്തിയ ഉത്തരം രവീന്ദ്ര ജഡേജയായിരുന്നു. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായ സീസണിൽ ജഡേജയ്ക്ക് ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങാനായില്ല. ജഡേജയുടെ ക്യാപ്റ്റൻസിയും വലിയ വിമർശനത്തിന് ഇടയാക്കി. സീസണിന്റെ മധ്യത്തിൽ വെച്ച് ഒടുവിൽ ചെന്നൈ ക്യാപ്റ്റനെ മാറ്റി. എന്നാൽ ഈ തിരിച്ചടിക്ക് മുൻപ് മറ്റൊരു മോശം സീസൺ കൂടി ജഡേജയ്ക്ക് ഉണ്ടായിരുന്നു. അന്ന് ഇന്ത്യൻ ഓൾറൗണ്ടർക്ക് വിലക്കും നേരിട്ടു. 

Advertisment

ചെന്നൈ സൂപ്പർ കിങ്സ് നിരയിലെ പ്രധാന കളിക്കാരിൽ ഒരാളാണ് രവീന്ദ്ര ജഡേജ. എന്നാൽ മുംബൈ ഇന്ത്യൻസിലേക്ക് ചോക്കേറാൻ രവീന്ദ്ര ജഡേജ ശ്രമിച്ചിരുന്നു. 2010ൽ ആണ് സംഭവം.2008, 2009 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന് ഒപ്പമാണ് രവീന്ദ്ര ജഡേജ  കളിച്ചത്. ആദ്യ സീസണിൽ രാജസ്ഥാൻ കിരീടം ചൂടി. 

എന്നാൽ മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറാൻ രവീന്ദ്ര ജഡേജ നടത്തിയ ശ്രമങ്ങൾക്കെതിരെ നടപടി വന്നു. ആ സീസണിൽ രവീന്ദ്ര ജഡേജയ്കക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. ഐപിഎൽ ഗവേണിങ് കൗൺസിൽ കളിക്കാർക്കായി തയ്യാറാക്കിയിരിക്കുന്ന ചട്ടങ്ങൾ എല്ലാവരും പിന്തുടരേണ്ടതുണ്ടെന്ന് ആ സമയം ഐപിഎൽ തലവനായ ലളിത് മോദി പറഞ്ഞു. മറ്റൊരു ടീമിനേയോ ഐപിഎല്ലിനേയോ ബിസിസിഐയേയോ ബ്ലാക്ക് മെയിൽ ചെയ്യുന്ന വിധത്തിൽ പ്രവർത്തിച്ചാൽ അത് അംഗീകരിക്കില്ലെന്നും ലളിത് മോദി പറഞ്ഞു. 

വിലക്കിന് ശേഷം കൊച്ചി തസ്കേഴ്സിൽ

ഒരു വർഷത്തെ വിലക്കിന് ശേഷം 2011 സീസണിൽ ഐപിഎല്ലിലേക്ക് രവീന്ദ്ര ജഡേജ തിരിച്ചെത്തി. രാജസ്ഥാൻ റോയൽസിലേക്ക് തിരികേ പോകുന്നതിനും മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറുന്നതിനും പകരം കൊച്ചി തസ്കേഴ്സിലേക്ക് ആണ് ജഡേജ എത്തിയത്. ആ സീസണിന് പിന്നാലെ ജഡേജയെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി. 

ചെന്നൈ സൂപ്പർ കിങ്സ് രണ്ട് വർഷത്തെ വിലക്ക് നേരിട്ടിരുന്നു. ഈ സമയം ഗുജറാത്ത് ലയേൺസിന് വേണ്ടിയാണ് ജഡേജ കളിച്ചത്. വിലക്ക് കഴിഞ്ഞ് ചെന്നൈ തിരിച്ചെത്തിയപ്പോൾ മഞ്ഞക്കുപ്പായത്തിലേക്ക് തന്നെ ജഡേജ മടങ്ങി എത്തി. 240 ഐപിഎൽ മത്സരങ്ങളാണ് ജഡേജ ഐപിഎല്ലിൽ കളിച്ചത്. നേടിയത് 2959 റൺസ്. 160 വിക്കറ്റാണ് വീഴ്ത്തിയത്. 16 റൺസ് വഴങ്ങി ആറ് വിക്കറ്റ് പിഴുതത് ആണ് ജഡേജയുടെ ഐപിഎല്ലിലെ മികച്ച പ്രകടനം. 

Read More

Ipl Mumbai Indians Chennai Super Kings Ravindra Jadeja Rajasthan Royals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: