Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

കൈവിട്ട കളി തിരികെപിടിച്ച പകരക്കാർ; കയ്യടി നേടി ജഡേജയും മനീഷ് പാണ്ഡെയും

ബാറ്റ്സ്മാന്മാരുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോറും ജയവും സമ്മാനിച്ചതെന്ന് ഒറ്റനോട്ടത്തിൽ പറയാമെങ്കിലും വിജയത്തിൽ നിർണായക പങ്കുവഹിച്ചത് പ്ലെയിങ് ഇലവനിൽ ഇല്ലാത്ത രണ്ടു താരങ്ങളാണ്, രവീന്ദ്ര ജഡേജയും മനീഷ് പാണ്ഡെയും

Ravindra jadeja, manish pandey, രവീന്ദ്ര ജഡേജ, മനീഷ് പാണ്ഡെ, India vs West Indies, IND vs WI, T20, match report, live score, cricket, virat kohli, kl rahul, rohit sharma, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, രോഹിത്, രാഹുൽ, ie malayalam, ഐഇ മലയാളം

വിൻഡീസിനെതിരെ മുംബൈയിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ തകർപ്പൻ ജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ.എൽ.രാഹുലിന്റെയും നായകൻ വിരാട് കോഹ്‌ലിയുടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 173 റൺസെടുക്കാനെ സാധിച്ചുള്ളു. ബാറ്റ്സ്മാന്മാരുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോറും ജയവും സമ്മാനിച്ചതെന്ന് ഒറ്റനോട്ടത്തിൽ പറയാമെങ്കിലും വിജയത്തിൽ നിർണായക പങ്കുവഹിച്ചത് പ്ലെയിങ് ഇലവനിൽ ഇല്ലാത്ത രണ്ടു താരങ്ങളാണ്, രവീന്ദ്ര ജഡേജയും മനീഷ് പാണ്ഡെയും.

വിൻഡീസിന്റെ പരാജയമുറപ്പിച്ച മൂന്ന് വിക്കറ്റുകളിൽ പങ്കാളികളായാണ് ഇരുവരും മത്സരത്തിൽ കയ്യടി നേടിയത്. വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ ഹെറ്റ്മയർ പുറത്തായതോടെ ആറാമനായി എത്തിയ ജേസൺ ഹോൾഡർ ഒരു ബൗണ്ടറിയടിച്ച് ക്രീസിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ കുൽദീപ് യാദവിന്റെ പന്ത് ഉയർത്തിയടിച്ച ഹോൾഡറെ ലോങ് ഓണിൽ മനീഷ് പാണ്ഡെ കൈപ്പിടിയിലൊതുക്കി. ഇതോടെ വിൻഡീസ് സമ്മർദ്ദം വർധിപ്പിക്കാനും ഇന്ത്യയ്ക്കായി.

Also Read: പൊള്ളാർഡിനെ ‘പൊള്ളിച്ച്’ വിരാട് കോഹ്‌ലി; ഒരു ഓവറിൽ പറത്തിയത് മൂന്ന് സിക്സറുകൾ

അടുത്തത് രവീന്ദ്ര ജഡേജയുടെ ഊഴം. അർധസെഞ്ചുറി തികച്ച് മുന്നേറിയ വിൻഡീസ് നായകൻ കിറോൺ പൊള്ളാർഡ് ഒരു ഘട്ടത്തിൽ ടീമിനെ ഒറ്റയ്ക്ക് വിജയത്തിലെത്തിക്കുമെന്ന് വരെ തോന്നിപ്പിച്ചു. എന്നാൽ 39 പന്തിൽ 68 റൺസുമായി താരത്തെ കൂടാരം കയറ്റിയത് ഭുവനേശ്വർ കുമാറും ജഡേജയും ചേർന്ന്. ഭുവനേശ്വർ കുമർ എറിഞ്ഞ 15-ാം ഓവറിൽ ആദ്യ പന്ത് സിക്സും അടുത്ത രണ്ടു പന്ത് ബൗണ്ടറിയും പായിച്ച് പൊള്ളാർഡ് ആ തോന്നലിന് അടിവരയിട്ടു. എന്നാൽ അവസാന അതേ ഓവറിലെ അവസാന പന്തും സിക്സർ പായിക്കാനുള്ള പൊള്ളാർഡിന്റെ ശ്രമം ജഡേജയുടെ കൈകളിൽ അവസാനിച്ചു. വാലറ്റക്കാരൻ ഖ്യാരി പെയറിനെ ദീപക് ചാഹറെത്തിച്ചതും ജഡേജയുടെ കൈകളിൽ തന്നെ.

വലിയ വിജയലക്ഷ്യമായിരുന്നിട്ടും മറികടക്കാമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഇൻഡീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ സന്ദർശകരുടെ തുടക്കം പിഴച്ചു. ടീം സ്കോർ 17 എത്തിയപ്പോഴേക്കും മൂന്ന് മുൻനിര ബാറ്റ്സ്മാന്മാർ കൂടാരം കയറി. കഴിഞ്ഞ മത്സരത്തിൽ വിൻഡീസിന് ജയമൊരുക്കിയ ലെൻഡി സിമ്മൻസിനെ മുഹമ്മദ് ഷമി ഏഴ് റൺസിനും ബ്രണ്ടൻ കിങ്ങിനെ ഭുവി അഞ്ചു റൺസിനും മടക്കിയപ്പോൾ. നിക്കോളാസ് പൂറാനെ അക്കൗണ്ട് തുറക്കാൻ പോലും വിടാതെ ദീപക് ചാഹർ നേരിട്ട ആദ്യ പന്തിൽ തന്നെ കൂടാരം കയറ്റി.

Also Read: 400ൽ ‘ആറാടി’ ഹിറ്റ്മാൻ; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

പിന്നാലെ ഹെറ്റ്മയറിന്റെയും പൊള്ളാർഡിന്റെയും രക്ഷാപ്രവർത്തനവും ലക്ഷ്യത്തിലെത്തിയില്ല. നായകന്റെ ഇന്നിങ്സ് ഏറ്റെടുക്കാനോ പിന്തുണ നൽകാനോ ആളില്ലാതെ വന്നതോടെ വിൻഡീസ് ഇന്നിങ്സ് 173 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചാഹർ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രോഹിത് – രാഹുൽ സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയത്. 135 റൺസാണ് ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർബോർഡിൽ കൂട്ടിച്ചേർത്തത്. 34 പന്തിൽ ആറു ഫോറും അഞ്ചു സിക്സും ഉൾപ്പടെ 71 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി കെസ്രിക് വില്യംസ് വിൻഡീസിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. 208.82 പ്രഹരശേഷിയിലായിരുന്നു രോഹിത് ബാറ്റ് വീശിയത്.

Also Read: കരുത്ത് കാട്ടി കോഹ്‌ലിപ്പട; മുംബൈയിൽ ഇന്ത്യയ്ക്ക് മിന്നും ജയം, പരമ്പരയും

ഇന്ത്യ: രോഹിത് ശർമ (71), ലോകേഷ് രാഹുൽ (91), റിഷഭ് പന്ത് (0), വിരാട് കോഹ്‌ലി (70)*, ശ്രേയസ് അയ്യർ (0)*.

മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ യുവ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് രണ്ടു പന്തു മാത്രമാണ് ക്രീസിൽ ആയുസുണ്ടായിരുന്നത്. 13-ാം ഓവറിൽ അക്കൗണ്ട് തുറക്കാതെ തന്നെ പന്തിനെ പൊള്ളാർഡ് മടക്കി. ഇതോടെ ഇന്ത്യൻ സ്കോറിങ്ങിന് സഡൻ ബ്രേക്ക് വീണു. എന്നാൽ രാഹുലിന് കൂട്ടായി നായകൻ വിരാട് കോഹ്‌ലി എത്തിയതോടെ വീണ്ടും പന്ത് നിരവധി തവണ ബൗണ്ടറി കടന്നു. അഞ്ചാമനായി ഇറങ്ങിയ ശ്രേയസിനെ മറുവശത്ത് കാഴ്ചക്കാരനാക്കി ഇന്നിങ്സിലെ അവസാന പന്തും സിക്സർ പായിച്ച് കോഹ്‌ലി ഇന്ത്യൻ സ്കോർ 240ൽ എത്തിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ravindra jadeja and manish pandeys stunning catches played major role in indian victory against west indies

Next Story
കരുത്ത് കാട്ടി കോഹ്‌ലിപ്പട; മുംബൈയിൽ ഇന്ത്യയ്ക്ക് മിന്നും ജയം, പരമ്പരയുംIndia vs West Indies, IND vs WI, T20, match report, live score, cricket, virat kohli, kl rahul, rohit sharma, ഇന്ത്യ-വെസ്റ്റ് ഇൻഡീസ്, രോഹിത്, രാഹുൽ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com