scorecardresearch

വിദേശ പര്യടനങ്ങൾക്കിടെ ഇന്ത്യൻ കളിക്കാർ മോശം കാര്യങ്ങളിൽ ഏർപ്പെടുന്നു: റിവാബ ജഡേജ

Ravindra Jadeja's wife Rivaba Jadeja; ഓസ്ട്രേലിയയിലും ലണ്ടനിലും ദുബായിലുമെല്ലാം ജഡേജ ക്രിക്കറ്റ് കളിക്കാൻ പോയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും മോശപ്പെട്ട കാര്യത്തിലേക്കോ ആസക്തിയിലേക്കോ ജഡേജ പോയിട്ടില്ല

Ravindra Jadeja's wife Rivaba Jadeja; ഓസ്ട്രേലിയയിലും ലണ്ടനിലും ദുബായിലുമെല്ലാം ജഡേജ ക്രിക്കറ്റ് കളിക്കാൻ പോയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും മോശപ്പെട്ട കാര്യത്തിലേക്കോ ആസക്തിയിലേക്കോ ജഡേജ പോയിട്ടില്ല

author-image
Sports Desk
New Update
Rivaba | Ravindra Jadeja

Rivaba Jadeja's Speech; ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ആരോപണവുമായി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. വിദേശ പര്യടനങ്ങളുടെ സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ചിലർ മോശം കാര്യങ്ങളിൽ ഏർപ്പെടാറുണ്ട് എന്നാണ് രവീന്ദ്ര ജഡേജയുടെ ഭാര്യയുടെ വാക്കുകൾ. ദ്വാരകയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് റിവാബയുടെ വിവാദ പ്രതികരണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

Advertisment

"ഓസ്ട്രേലിയയിലും ലണ്ടനിലും ദുബായിലുമെല്ലാം ജഡേജ ക്രിക്കറ്റ് കളിക്കാൻ പോയിട്ടുണ്ട്. എന്നാൽ ഏതെങ്കിലും മോശപ്പെട്ട കാര്യത്തിലേക്കോ ആസക്തിയിലേക്കോ ജഡേജ പോയിട്ടില്ല. മറ്റ് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ പലരും സദാചാര വിരുദ്ധമായ പല കാര്യങ്ങളിലും ഏർപ്പെടാറുണ്ട്," റിവാബ ജഡേജ പറഞ്ഞു. 

Also Read: "സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം; സഞ്ജുവുമായി മുൻപോട്ട് പോയാൽ പ്രശ്നങ്ങൾ നേരിടും"

ജഡേജ ഇത്തരം തെറ്റായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ജഡേജയ്ക്ക് ഉത്തരവാദിത്ത ബോധം ഉള്ളത് കൊണ്ടാണെന്നാണ് റിവാബയുടെ വാക്കുകൾ. വിദേശ രാജ്യങ്ങളിൽ പോയാലും ജഡേജ മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളത്. സ്വന്തം ജോലി എന്താണ് എന്നതിൽ ജഡേജയ്ക്ക് നല്ല ബോധ്യം ഉണ്ടെന്നും ഭാര്യ പറയുന്നു. 

Also Read: സഞ്ജുവിനെ അനുകരിക്കാനാണ് ഗില്ലിന്റെ ശ്രമം; എന്തിനാണ് അതെന്ന് മനസിലാവുന്നില്ല: ഇർഫാൻ പഠാൻ

എന്നാൽ കളിക്കാരുടെ പേര് വെളിപ്പെടുത്താതെ ഈ വിധം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല എന്ന വിമർശനം റിവാബയ്ക്ക് നേരെ ഉയർന്നിട്ടുണ്ട്. എല്ലാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളേയും സംശയ നിഴലിൽ നിർത്തുകയാണ് റിവാബ ഇതിലൂടെ ചെയ്തിരിക്കുന്നത് എന്ന് സമൂഹമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാണിക്കുന്നു. 

Also Read: ആദ്യം ഓപ്പണർ സ്ഥാനം തെറിപ്പിച്ചു; ഇപ്പോൾ പ്ലേയിങ് 11ലും ഇല്ല; കട്ടക്കിലും സഞ്ജുവിനെ തഴഞ്ഞു

 രവിന്ദ്ര ജഡേജ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ജനുവരിയിലെ ന്യൂസിലൻഡിന് എതിരായ ഏകദിന പരമ്പരയിൽ ജഡേജ സ്ക്വാഡിൽ ഉണ്ടായേക്കും. ഐപിഎൽ ട്രേഡ് വിൻഡോയിലൂടെ ചെന്നൈ സൂപ്പർ കിങ്സ് വിട്ട ജഡേജ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് 2026 ഐപിഎൽ സീസൺ കളിക്കുക. 

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്

Indian Cricket Team Ravindra Jadeja Indian Cricket Players indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: