ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ സ്പിന്നർ ആർ അശ്വിൻ കളിച്ചേക്കില്ലന്ന് സൂചന. പരിക്കിന്റെ പിടിയിലായ അശ്വിൻ ഫിറ്റ്ലസ് കണ്ടെത്താത്താതാണ് താരം കളിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ട്ടിക്കുന്നത്. നോട്ടിംഗ്ഹാമിൽ നടന്ന മൂന്നാം ടെസ്റ്റിലും അശ്വിന് കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.
പൂർണ്ണ ഫിറ്റ്നസോടെയല്ല അശ്വിൻ മൂന്നാം ടെസ്റ്റിനിറങ്ങിയതെന്നും വാർത്തകളുണ്ടായിരുന്നു. പരിക്കിനെ തുടർന്ന് അശ്വിൻ ചികിത്സയിലാണെന്നും നാലാം ടെസ്റ്റിൽ താരമുണ്ടാകില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ താരം പരിശീലനത്തിൽ ഇറങ്ങിയാൽ ഈ കാര്യത്തിൽ ഒരു അന്തിമ തീരുമാനമാകു.
അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്താനാണ് സാധ്യത. ഉമേഷ് യാധവ് അന്തിമ ഇനവനിൽ എത്തുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും സതാംപ്ടണിലെ പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. സ്വിംഗ് ബോളിംഗിന് അനുകൂലമായ പിച്ചാണെങ്കിൽ മാത്രമാകും ഉമേഷ് യാധവിന് അവസരം ലഭിക്കുക.
ബാറ്റിങിലും, ബോളിംഗിലും, ഫീൽഡിങ്ങിലും ഒരെ പോലെ തിളങ്ങാൻ സധിക്കുന്ന താരമാണ് ജഡേജ. ഈ ഓൾറൌണ്ട് പ്രകടനം താരത്തിന്റെ ടീം പ്രവേശനം എളുപ്പമാക്കും. അങ്ങനെയെങ്കിൽ ജഡോജ തന്നെയാകും അശ്വിന് പകരക്കാരനായി ഇറങ്ങുക.
ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇന്ത്യ നോട്ടിങ്ഹാമിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 203 റൺസിനാണ് ഇന്ത്യ ആതിഥേയരെ കീഴടക്കിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 200 റൺസും ഹാർദിക് പാണ്ഡ്യയുടെയും ജസ്പ്രീത് ബുമ്രയുടെയും അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.