കമ്പനികള്‍ക്ക് വേണ്ടി സോഷ്യല്‍മീഡിയാ അക്കൗണ്ടുകളിലൂടെ കായിക- സിനിമാ താരങ്ങളൊക്കെ പരസ്യം പ്രദര്‍ശിപ്പിക്കാറുണ്ട്. കമ്പനികള്‍ നല്ല തുക പ്രതിഫലമായി നല്‍കുന്നത് തന്നെയാണ് കാരണം. നിലവില്‍ സോഷ്യല്‍മീഡിയാ സന്ദേശം തന്നെയാണ് ഏറ്റവും മികച്ച പരസ്യമാര്ഗമെന്ന് അറിഞ്ഞത് കൊണ്ട് തന്നെയാണ് ഇത്തരത്തിലുളള പരസ്യങ്ങള്‍ വ്യാപകമാകുന്നതും. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായി ഇടപെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനും അത്തരത്തിലൊരു പരസ്യം തന്റെ ട്വിറ്ററ് അക്കൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു. ചൈനീസ് കമ്പനിയായ ഷവോമിയുടെ റെഡ്മി നോട്ട് 4ന് വേണ്ടിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇന്ത്യയില്‍ വില്പനയില് ഒന്നാം സ്ഥാനത്ത് നില്കുന്ന സ്മാര്‍ട്ട്ഫോണ്‍ എന്നായിരുന്നു അദ്ദേഹം റെഡ്മിയെ കുറിച്ച് എഴുതിയത്. എന്നാല്‍ തനിക്ക് പറ്റിയ അബദ്ധം ഏറെ കഴിഞ്ഞാണ് താരം കണ്ടത്. റെഡ്മിയെ പുകഴ്ത്തി അശ്വിന് ട്വീറ്റ് ചെയ്തത് ഐഫോണില്‍ നിന്നാണെന്ന് ഒരു ട്വിറ്റര്‍ ഫോളോവര്‍ തെളിവ് സഹിതം പുറത്തുവിട്ടതോടെ അശ്വിന് ട്വീറ്റ് പിന്‍വലിച്ചു. പിന്നെ അശ്വിനെതിരെ പരിഹാസമവുമായി ഫോളോവേഴ്സ് രംഗത്തെത്തി.
ഇനിയും ട്വിറ്റര്‍ വഴി ഉത്പന്നങ്ങളുടെ പ്രൊമോഷന് ശ്രമിച്ചാല്‍ തങ്ങള്‍ അശ്വിനെ ഫോളോ ചെയ്യില്ലെന്ന് ഉപയോക്താക്കള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനയുമായി തര്‍ക്കം നിലനില്ക്കുകയും ഇന്ത്യയ്ക് ഭീഷണിയായി ചൈന നിലകൊളളുകയും ചെയ്യുന്ന സാഹചര്യത്തിലാണോ ചൈനീസ് ഉത്പന്നത്തെ പുകഴ്ത്തി ട്വീറ്റ് ചെയ്യുന്നതെന്ന് ഒരാള്‍ ചോദിച്ചു. മൂവിന്റെ പരസ്യത്തിലാണ് അശ്വിന് അവസാനമായി നല്ല ഏകദിന പ്രകടനം നടത്തിയതെന്ന് ഒരാള്‍ മറുപടി നല്കി.