scorecardresearch

‘സേന’ റെക്കോഡില്ലാത്തതിനാൽ അശ്വിനെ എല്ലാ കാലത്തെയും മികച്ച താരമായി കാണാനാവില്ല: മഞ്ജ്രേക്കർ

ഐ‌സി‌സി ടെസ്റ്റ് റാങ്കിംഗിൽ അശ്വിൻ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്

ravichandran ashwin, sanjay manjrekar, ian chappell, ravindra jadeja, axar patel, india cricket team, worlds best bowlers, best spinners, ക്രിക്കറ്റ്, അശ്വിൻ, ആർ അശ്വിൻ, രവിചന്ദ്രൻ അശ്വിൻ, cricket news, cricket news in malayalam, malayalam cricket news, ie malayalam

റെക്കോർഡുകൾ ഉണ്ടെങ്കിലും ഇന്ത്യൻ ഓൾറൗണ്ടർമാർക്കിടയിലെ എക്കാലത്തെയും മികച്ച താരമായി രവിചന്ദ്രൻ അശ്വിനെ പറയാനാവില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജ്രേക്കർ പറഞ്ഞു. സേന (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിൽ അശ്വിന് അഞ്ച് വിക്കറ്റ് നേട്ടമുണ്ടാക്കാൻ അശ്വിന് കഴിഞ്ഞിട്ടില്ലെന്ന് മഞ്ജ്രേക്കർ പറഞ്ഞു.

“കളിയുടെ എക്കാലത്തെയും മഹാന്മാരിൽ ഒരാളായി ആളുകൾ അശ്വിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുമ്പോൾ എനിക്ക് കുറച്ച് പ്രശ്‌നങ്ങളുണ്ട്. എനിക്ക് അശ്വിനെ സംബന്ധിച്ച് ഒരു അടിസ്ഥാന പ്രശ്നം പറയാറുണ്ട്. നിങ്ങൾ സെന രാജ്യങ്ങൾ നോക്കുമ്പോൾ, അശ്വിന് അവിടെ അഞ്ച് വിക്കറ്റ് പോലും നേടാൻ കഴിഞ്ഞില്ല എന്നതാണ് ആ പ്രശ്നം,” മഞ്ജരേക്കർ ഇഎസ്പിഎൻ ക്രിക് ഇൻഫോയുെ ‘റൺഓർഡർ’ ഷോയിൽ പറഞ്ഞു.

“ഇന്ത്യൻ പിച്ചുകളിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ജഡേജ വിക്കറ്റ് നേടാനുള്ള കഴിവുകളിൽ അദ്ദേഹത്തിനൊപ്പമെത്തിയിട്ടുണ്ട്. രസകരമെന്നു പറയട്ടെ, ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയിൽ അക്സർ പട്ടേലിന് സമാനമായ പിച്ചുകളിൽ അശ്വിനേക്കാൾ കൂടുതൽ വിക്കറ്റുകൾ ലഭിച്ചു,” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

Read More: പരിശീലന മത്സരങ്ങളുടെ പോരായ്മ കോഹ്ലിക്കും രോഹിതിനും തിരിച്ചടിയായേക്കാം: വെങ്സര്‍ക്കര്‍

വെസ്റ്റ് ഇൻഡീസിലെ ജോയൽ ഗാർണറിന്റെ സ്ഥിതിയും സമാനമാണെന്ന് ഷോയിൽ ഒപ്പമുണ്ടായിരുന്ന ഇയാൻ ചാപ്പൽ പറഞ്ഞു. അവിടെ ഗാർണർസമ്മർദ്ദം ചെലുത്തുകയും ഗാർണറുടെ സമ്മർദ്ദം കാരണം എല്ലാ ബൗളർമാർക്കുമിടയിലായി വിക്കറ്റുകൾ പങ്കിടുകയും ചെയ്യും.

“ജോയൽ ഗാർനറിന് എത്ര അഞ്ച് വിക്കറ്റ് നേട്ടം ഉണ്ട്? അധികം അല്ല, പ്രത്യേകിട്ട് അദ്ദേഹം എത്ര മികച്ചയാളാണെന്നും അദ്ദേഹത്തിന്റെ റെക്കോർഡും പരിഗണിക്കുമ്പോൾ. എന്തുകൊണ്ടാണ്, മറ്റ് മൂന്ന് മികച്ച കളിക്കാർക്കൊപ്പമാണ് അദ്ദേഹം പ്രകടനം നടത്തിയത് എന്നതിനാൽ, ”ചാപ്പൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ ഓസ്‌ട്രേലിയയുടെ നഥാൻ ലിയോണിനേക്കാൾ മികച്ച സ്പിന്നറാണ് അശ്വിൻ എന്നും ചാപ്പൽ പറഞ്ഞു.

Read More: പിതാവിന്റെ മരണ ശേഷവും ഓസ്ട്രേലിയൻ പര്യടനത്തിൽ തുടരാൻ പ്രേരിപ്പിച്ചത് രവിശാസ്ത്രിയുടെ പിന്തുണ: സിറാജ്

78 ടെസ്റ്റുകളിൽ നിന്ന് 24.69 ശരാശരിയിൽ 409 വിക്കറ്റുകളാണ് അശ്വിൻ നേടിയത്. ടെസ്റ്റിലെ ഒരു ഇന്നിങ്സിലുള്ള 30 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ടെസ്റ്റിലെ ഏഴ് 10 വിക്കറ്റ് നേട്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ വിക്കറ്റ് ടേക്കിങ് സ്പിന്നർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനക്കാരനാണ് അശ്വിൻ. ഇന്ത്യയിൽ അശ്വിനേക്കാൾ കൂടുതൽ വിക്കറ്റ് നേടിയത് കപിൽ ദേവ്, അനിൽ കുംബ്ലെ, ഹർഭജൻ സിംഗ് എന്നിവരാണ്.

ഐ‌സി‌സി ടെസ്റ്റ് റാങ്കിംഗിൽ അശ്വിൻ നിലവിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് നേട്ടക്കാരൻ ഹർഭജൻ സിങ്ങിനെ മറികടക്കാൻ ഒൻപത് വിക്കറ്റുകൾ മാത്രമാണ് അശ്വിൻ ഇനി നേടേണ്ടത്. കപിൽ ദേവിനെ രണ്ടാം സ്ഥാനം മറികടക്കാൻ വേണ്ടത് 26 വിക്കറ്റും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ravichandran ashwin not an all time great sena record sanjay manjrekar