Latest News

‘അശ്വിനെ ഏകദിന, ടി 20 ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരണം’

വാഷിങ്ടൺ സുന്ദറിനെയും രവിചന്ദ്രൻ അശ്വിനെയും താരതമ്യം ചെയ്യുന്നതിൽ വെങ്‌സർക്കാർ വ്യത്യസ്‌ത അഭിപ്രായം രേഖപ്പെടുത്തി

രവിചന്ദ്രൻ അശ്വിനെ പരിമിത ഓവർ ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ഇന്ത്യയുടെ മുൻ മുഖ്യ ചീഫ് സെലക്‌ടർ ദിലീപ് വെങ്‌സർക്കാർ. താൻ സെലക്ഷൻ കമ്മിറ്റിയിൽ ഇപ്പോൾ ഉണ്ടെങ്കിൽ അശ്വിനെ തീർച്ചയായും പരിമിത ഓവർ ക്രിക്കറ്റിൽ ഉൾപ്പെടുത്തുമായിരുന്നുവെന്ന് വെങ്‌സർക്കാർ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കുൽദീപ് യാദവും ക്രുണാൽ പാണ്ഡ്യയും സ്‌പിൻ ബൗളർമാർ എന്ന നിലയിൽ തികഞ്ഞ പരാജയമായിരുന്നു. രണ്ടാം ഏകദിനത്തിൽ 16 ഓവറിൽ 156 റൺസാണ് ഇരുവരും വിട്ടുനൽകിയത്. വിക്കറ്റൊന്നും സ്വന്തമാക്കാൻ സാധിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് ആർ.അശ്വിനെ വീണ്ടും പരിമിത ക്രിക്കറ്റിലേക്ക് തിരിച്ചെത്തിക്കണമെന്ന് വെങ്‌സർക്കാർ ആവശ്യപ്പെടുന്നത്.

“ഒരുപാട് വ്യത്യസ്‌തതകളും വേറിട്ട ശെെലിയുമുള്ള ബൗളറാണ് അശ്വിൻ. അദ്ദേഹത്തിനു വലിയ അനുഭവ സമ്പത്തുണ്ട്. തീർച്ചയായും ഏകദിന ക്രിക്കറ്റിലേക്ക് അദ്ദേഹം പരിഗണിക്കപ്പെടണം. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം മികച്ച ഫോമിലുമാണ്. അശ്വിൻ തിരിച്ചെത്തുകയാണെങ്കിൽ പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും,” വെങ്‌സർക്കാർ പറഞ്ഞു.

Read Also: ‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാവുന്ന സീസണ്‍’; ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി രവി ശാസ്ത്രി

വാഷിങ്ടൺ സുന്ദറിനെയും രവിചന്ദ്രൻ അശ്വിനെയും താരതമ്യം ചെയ്യുന്നതിൽ വെങ്‌സർക്കാർ വ്യത്യസ്‌ത അഭിപ്രായം രേഖപ്പെടുത്തി. ഇരുവരെയും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് വെങ്‌സർക്കാർ പറഞ്ഞു. വാഷിങ്ടൺ സുന്ദറിനെയും അശ്വിനെയും ബോളിങ് മികവിന്റെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നാണ് വെങ്‌സർക്കാറുടെ അഭിപ്രായം.

“മധ്യ ഓവറുകളിൽ കൃത്യമായി വിക്കറ്റുകൾ എടുക്കുകയാണ് ഒരു സ്‌പിന്നറുടെ ഉത്തരവാദിത്തം. അങ്ങനെ വിക്കറ്റുകൾ വീഴ്‌ത്താൻ സാധിച്ചില്ലെങ്കിൽ എതിരാളികൾ കൂടുതൽ റൺസ് അടിച്ചെടുക്കും. ഇങ്ങനെയൊരു സാഹചര്യത്തിൽ വിക്കറ്റുകൾ വീഴ്‌ത്താൻ അശ്വിന് സാധിക്കും. പക്വതയുടെ സ്‌പിന്നറാണ് അശ്വിൻ. മധ്യ ഓവറുകളിൽ അശ്വിന്റെ സാന്നിധ്യം ഇന്ത്യയ്‌ക്ക് കൂടുതൽ പ്രയോജനപ്പെടുത്താം,” വെങ്സർക്കാർ പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ravichandran ashwin limited over cricket dilip vengsarkar

Next Story
‘ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാവുന്ന സീസണ്‍’; ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി രവി ശാസ്ത്രിCricket, ക്രിക്കറ്റ്, Cricket news, ക്രിക്കറ്റ് വാര്‍ത്തകള്‍, Malayalam cricket news, മലയാളം ക്രിക്കറ്റ് വാര്‍ത്തകള്‍, sports, കായികം, sports news, കായിക വാര്‍ത്തകള്‍, malayalam sports news, മലയാളം കായിക വാര്‍ത്തകള്‍, virat kohli, വിരാട് കോഹ്ലി, virat kohli news, വിരാട് കോഹ്ലി വാര്‍ത്തകള്‍, virat kohli malayalam news, വിരാട് കോഹ്ലി മലയാളം വാര്‍ത്തകള്‍, Indian Express Malyalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malyalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com