പ്ലേയർ ഓഫ് മന്ത് സ്ഥാനത്തേത്തേക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഇന്ത്യ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, വെസ്റ്റ് ഇൻഡീസിന്റെ പുതിയ ബാറ്റിങ് സെൻസേഷൻ കൈൽ മെയേഴ്സ് എന്നിവരെ പരിഗണിച്ച് ഐസിസി. ചൊവ്വാഴ്ചയാണ് പ്ലേയർ ഓഫ് ദ മന്ത് സ്ഥാനത്തേക്ക് ഐസിസി മൂന്നു പേരെയും നാമനിർദ്ദേശം ചെയ്തത്.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ കളിച്ച അശ്വിൻ ചെന്നൈയിൽ നടന്ന ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് വിജയത്തിൽ നിർണായക ഘടകമായിരുന്നു. രണ്ടാാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ 106 റൺസ് നേടി. അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റ് വിജയത്തിനൊപ്പം 400-ാം വിക്കറ്റ് നേട്ടവും അശ്വിൻ സ്വന്തമാക്കിയിരുന്നു.
പ്ലേയർ ഓഫ് മന്ത് സ്ഥാനത്തേത്തേക്ക് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഇന്ത്യ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ, വെസ്റ്റ് ഇൻഡീസിന്റെ പുതിയ ബാറ്റിങ് സെൻസേഷൻ കൈൽ മയെര്സ് എന്നിവരെ പരിഗണിച്ച് ഐസിസി. ചൊവ്വാഴ്ചയാണ് പ്ലേയർ ഓഫ് ദ മന്ത് സ്ഥാനത്തേക്ക് ഐസിസി മൂന്നു പേരെയും നാമനിർദ്ദേശം ചെയ്തത്.
Read More: ഇനിയും ‘പടിക്കൽ’ നിർത്തില്ല; യുവതാരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത തെളിയുന്നു
ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ കളിച്ച അശ്വിൻ ചെന്നൈയിൽ നടന്ന ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് വിജയത്തിൽ നിർണായക ഘടകമായിരുന്നു. രണ്ടാാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ 106 റൺസ് നേടി. അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റ് വിജയത്തിനൊപ്പം 400-ാം വിക്കറ്റ് നേട്ടവും അശ്വിൻ സ്വന്തമാക്കിയിരുന്നു.
“ഈ മത്സരങ്ങളിൽ നിന്ന് ആകെ 176 റൺസ് അശ്വിൻ നേടി. ആകെ 24 വിക്കറ്റുകളും നേടി. ഫെബ്രുവരിയിൽ പ്ലേയർ ഓഫ് ദ മന്ത് പുരുഷ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടാൻ അർഹനായ താരമാണ് അശ്വിൻ,” ഐസിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Read More: അശ്വിനെ ഏകദിന ടീമിലും ഉൾപ്പെടുത്തണം; 50 ഓവർ ഫോർമാറ്റിൽ ടീമിനെ മികച്ചതാക്കുമെന്ന് ബ്രാഡ് ഹോഗ്
ബാറ്റ്, പന്ത് എന്നിവയിലെ മികച്ച പ്രകടനത്തിന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ട് ഈ മാസം വീണ്ടും നാമനിർദ്ദേശ പട്ടികയിൽ ഇടം നേടി. ഇന്ത്യയ്ക്കെതിരെ കളിച്ച 3 ടെസ്റ്റുകളിൽ നിന്ന് ആകെ 333 റൺസും ആറം വിക്കറ്റും റൂട്ട് നേടിയിരുന്നു. ഓപ്പണിംഗ് ടെസ്റ്റിൽ 218 റൺസുമായാണ് റൂട്ട് പരമ്പര ആരംഭിച്ചത്.
ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള നവാഗതനായ മേയേഴ്സ് ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങൾ കളിക്കുകയും 210 റൺസ് നേടി ഒരു മാച്ച് വിന്നിങ് പ്രകടനം നടത്തുകയും ചെയ്തു. ചിറ്റഗോങ്ങിൽ 395 എന്ന ലക്ഷ്യം വിജയകരമായി പിന്തുടരാൻ ടീമിനെ സഹായിച്ചത് ഈ പ്രകടവമാണ്.
വനിതാ വിഭാഗത്തിൽ, ന്യൂസിലാന്റിലെ ബ്രൂക്ക് ഹാലിഡേയ്ക്കൊപ്പം ഇംഗ്ലണ്ടിലെ ടമ്മി ബ്യൂമോണ്ട്, നാറ്റ് സ്കൈവർ എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ടവർ.