Latest News

ശരീരം തളർന്നിരിക്കുമ്പോൾ പോലും ഗെയിമിനോടുള്ള താൽപര്യം തന്നെ മുന്നോട്ട് നയിക്കും: അശ്വിൻ

“ബൗളിംഗിനെക്കുറിച്ച് പറയുമ്പോൾ, എന്റെ ശരീരത്തിന്റെ ചില ഭാഗങ്ങൾ ശരിയായി പ്രതികരിക്കാത്തപ്പോൾ പോലും തനിക്ക് മുന്നോട്ട് പോകാനാവും, ഞാൻ അത്രക്കും ഈ ആർട്ടിനെ സ്നേഹിക്കുന്നുണ്ട്,” അശ്വിൻ പറഞ്ഞു.

ravichandran ashwin, ashwin, ashwin wickets, ashwin england, india vs england, ind vs eng, cricket news,

രണ്ടാം ഇന്നിങ്സിലെ ആറ് വിക്കറ്റ് നേട്ടമടക്കം ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഒൻപത് വിക്കറ്റുകൾ നേടി മികച്ച പ്രകടനമാണ് ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ നടത്തിയത്. ഒരു ദിവസം 40ൽ അധികം ഓവർ എറിയുന്നത് തനിക്ക് സന്തോഷത്തോടെ ചെയ്യാവുന്ന ഒരു വ്യായാമമാണെന്ന് ഇന്ത്യയുടെ മുൻനിര സ്പിന്നറായ അശ്വിൻ പറഞ്ഞു.

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റിൽ നിന്ന് മുതുകിലെ പ്രശ്നങ്ങൾ കാരണം അശ്വിന് വിട്ടുനിൽക്കേണ്ടി വന്നിരുന്നു. എന്നാൽ തന്റെ ശരീരത്തിന് അസുഖമുണ്ടെങ്കിലും തന്റെ ഗെയിമിനോടുള്ള താൽപര്യം തന്നെ മുന്നോട്ട് കൊണ്ടുപോവുകയാണെന്നും അശ്വിൻ പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം, എന്റെ ക്രിക്കറ്റ് ദിവസങ്ങളിൽ വലിയൊരു ഭാഗവും ഒരു ദിവസം 40 മുതൽ 45 വരെ ഓവർ എറിയുകയും വീണ്ടും നിറ്റിലേക്ക് പോകുകയും ചെയ്യുകയായിരുന്നു. ബൗളിംഗിനെക്കുറിച്ച് പറയുമ്പോൾ, എന്റെ ശരീരത്തിന്റെ ചില ഭാഗങ്ങൾ ശരിയായി പ്രതികരിക്കാത്തപ്പോൾ പോലും തനിക്ക് മുന്നോട്ട് പോകാനാവും, ഞാൻ അത്രക്കും ഈ ആർട്ടിനെ സ്നേഹിക്കുന്നുണ്ട്,” അശ്വിൻ പറഞ്ഞു. ഞാൻ കരുതുന്നത്ര കാലം ബൗളിംഗ് തുടരാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും 385 ടെസ്റ്റ് വിക്കറ്റുകൾ നേടിയ താരം പറഞ്ഞു.

Read More: ആറു വിക്കറ്റുമായി അശ്വിൻ; രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 178ന് പുറത്ത്

ആദ്യ ടെസ്റ്റിൽ ട്രാക്ക് ശരിക്കും പരന്നതാണെന്നും ടോസ് നേടിയ ഇംഗ്ലണ്ട് നിർണായകമാണെന്നും അശ്വിൻ പറഞ്ഞു. “ വ്യക്തിപരമായി ഞാൻ വിക്കറ്റ് കണ്ടപ്പോൾ, ഇത് ബാറ്റ് ചെയ്യുന്നതിന് നല്ല ഒന്നായിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു, പക്ഷേ ആദ്യ ദിവസം നടന്നതിനേക്കാൾ അല്പം കൂടുതൽ നടക്കുമായിരുന്നെന്ന്. ഇത് ശരിക്കും പരന്നതാണ്, ഇത് ഞങ്ങൾക്ക് ഒരു നിർണായക ടോസ് പോലെയായിരുന്നു,” അശ്വിൻ പറഞ്ഞു.

“എന്നാൽ, ഇന്നലത്തെ ദിവസത്തിലൂടെ ഞങ്ങൾ നന്നായി പൊരുതി, ഇന്നും ഞങ്ങൾ നന്നായി പൊരുതി. ഞങ്ങൾക്ക് അഞ്ചാം ദിവസം മികച്ച പ്രകടനം നടത്താൻ കഴിയുമെങ്കിൽ, ഈ ടെസ്റ്റ് മത്സരത്തിൽ വിജയിക്കാനാവുന്നതിൽ സന്തോഷമുണ്ട്, ”അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടൺ സുന്ദർ ഇപ്പോൾ ടെസ്റ്റിൽ തുടർച്ചയായ രണ്ടാം അർധസെഞ്ച്വറി നേടിയിട്ടുണ്ട്. അദ്ദേഹത്തെ ഒരു പ്രത്യേക ബാറ്റ്സ്മാൻ എന്ന് അശ്വിൻ വിശേഷിപ്പിച്ചു.

Read More: വിക്കറ്റ് വേട്ടയിൽ ട്രിപ്പിൾ സെഞ്ചുറി തികച്ച് ഇഷാന്ത്; നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പേസർ

“വാഷി ഒരു മികച്ച ബാറ്റ്സ്മാനാണ്, ധാരാളം ആളുകൾ ടി20 ഫോർമാറ്റിലൂടെ കടന്നു പോകുന്നു, അവിടെ അദ്ദേഹം ഏഴാം സ്ഥാനത്ത് കളിക്കുന്നു. എല്ലാവരും അദ്ദേഹത്തിന്റെ പ്രത്യേക കഴിവുകളെ തിരിച്ചറിയുന്നില്ല, അദ്ദേഹം ഒരു പ്രത്യേക ബാറ്റ്സ്മാനാണ്,” അശ്വിൻ പറഞ്ഞു.

ഇംഗ്ലണ്ട് ടീം ഫോളോ-ഓൺ വിളിക്കാത്തതിലും ബൗളർമാർക്ക് ഇടവേള അനുവദിച്ചതിലും  ആശ്ചര്യപ്പെടാനൊന്നുമില്ലെന്നും അശ്വിൻ പറയുന്നു.

“അവർക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു. ഒന്നുകിൽ ഫോളോഓൺ ആവശ്യപ്പെടാമായിരുന്നു അല്ലെങ്കിൽ എനിക്ക് കാണാൻ കഴിയുന്ന ഒരേയൊരു കാരണം അവരുടെ ബൗളർമാർക്ക് കുറച്ച് വിശ്രമം നൽകാൻ അവർ ആഗ്രഹിക്കുന്നു എന്നതാണ്, ഇത് കളിയുടെ ഭാഗമാണ്, ചിലപ്പോൾ പുതിയ ബൗളർമാർക്ക് ചിലപ്പോൾ ക്ഷീണിതരായ ബൗളർമാരേക്കാൾ ട്രിക്ക് ചെയ്യാൻ കഴിയുമെന്നതിനാലാവാം. പുറത്തു നിന്ന് നന്നായി മനസ്സിലാക്കാൻ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ravichandran ashwin india vs england day 4 comments

Next Story
വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ സച്ചിൻ ബേബി നയിക്കും; ശ്രീശാന്തും വത്സലും ടീമിൽSreesanth, ശ്രീശാന്ത്, Kerala cricket team, കേരള ക്രിക്കറ്റ് ടീം, vijay hazare trophy, Sanju samson, Vatsal govind, sachin baby, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com