ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ചരിത്രമെഴുതി ഇന്ത്യൻ സ്‍പിന്നർ ആർ.അശ്വിൻ. ടെസ്റ്റിലെ തന്റെ 350-ാം വിക്കറ്റ് വീഴ്ത്തികൊണ്ടാണ് അശ്വിൻ ചരിത്രത്തിന്റെ ഭാഗമായത്. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 350 വിക്കറ്റുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡ് ഇനി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പം അശ്വിനും പങ്കുവയ്ക്കും. ദക്ഷിണാഫ്രിക്കയുടെ ത്യൂനിസ് ബ്രൂണിനെ പുറത്താക്കിയാണ് അശ്വിൻ റെക്കോർഡ് ബുക്കിൽ തന്റെ പേരെഴുതി ചേർത്തത്.
Congratulations to @ashwinravi99 the spin wizard on his 350 Test wickets
He is the joint fastest with Muralitharan to achieve this feat.#INDvSA pic.twitter.com/xsFr1XopWT
— BCCI (@BCCI) October 6, 2019
മുത്തയ്യ മുരളീധരനും ആർ.അശ്വിനും 350 വിക്കറ്റുകളെന്ന നാഴികകല്ലില്ലെത്തിയത് 66-ാം ടെസ്റ്റ് മത്സരത്തിലാണ്. ടെസ്റ്റിൽ 800 വിക്കറ്റുകളെന്ന റെക്കോർഡിന് ഉടമയായ മുത്തയ്യ മുരളീധരൻ 2001ലാണ് 350 വിക്കറ്റുകളെന്ന നേട്ടത്തിലെത്തിയത്. 69 മത്സരങ്ങളിൽ നിന്ന് 350 വിക്കറ്റുകൾ വീഴ്ത്തിയ ന്യൂസിലൻഡിന്റെ സർ റിച്ചാർഡ് ഹാഡ്‌ലിയും ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിനുമാണ് പട്ടികയിൽ രണ്ടാമത്.
Two quick wickets on Day 5 of the 1st Test as Ashwin & Shami strike to send De Bruyn and Bavuma back in the hut.
Live – https://t.co/67i9pBSlAp #INDvSA pic.twitter.com/jJaHsW79H6
— BCCI (@BCCI) October 6, 2019
എന്നാൽ 350 വിക്കറ്റുകൾ വീഴ്ത്താൻ മുത്തയ്യ മുരളീധരൻ എറിഞ്ഞത് 3605.2 ഓവറുകളാണ്. എന്നാൽ അശ്വിന് ഇതിന് വേണ്ടി വന്നത് 3109.1 ഓവർ മാത്രമാണ്. അനിൽ കുംബ്ലെയാണ് ഇതിന് മുമ്പ് 350 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ താരം.77 മത്സരങ്ങളിൽ നിന്നായിരുന്നു താരത്തിന്റെ നേട്ടം.
നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഇന്നിങ്സിൽ അശ്വിൻ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇന്ത്യ ഉയർത്തിയ 502 റൺസെന്ന കൂറ്റൻ സ്കോർ അനായാസം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടാൻ നിർണായക പങ്കുവഹിച്ചതും അശ്വിനായിരുന്നു.