/indian-express-malayalam/media/media_files/XCIhqne3brx8mg5BCQTN.jpg)
ഫൊട്ടോ: x/ bcci
ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ ബൗളറായാണ് അശ്വിൻ മാറിയത്. 38 റൺസെടുത്ത ജോണി ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് അശ്വിൻ തന്റെ നൂറാമത്തെ ഇരയെ സ്വന്തമാക്കിയത്.
ASHWIN GETS BAIRSTOW...!!!!
— Johns. (@CricCrazyJohns) February 23, 2024
- Both are playing their 99th Test match of their career. pic.twitter.com/W1c5e7fI95
ഇംഗ്ലണ്ടിനെതിരെ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും അശ്വിനെ തേടിയെത്തി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനായും അശ്വിൻ മാറി. കരിയറിലെ 99ാമത്തെ ടെസ്റ്റ് മത്സരമാണ് അശ്വിൻ റാഞ്ചിയിൽ കളിക്കുന്നത്. വിശാഖപട്ടണം ടെസ്റ്റിൽ കരിയറിലെ 500 വിക്കറ്റ് നേട്ടം അശ്വിൻ നേടിയിരുന്നു.
Ravi Ashwin became the fourth bowler to claim 100 Test wickets and score 1000 runs against England in Test cricket.
— CricTracker (@Cricketracker) February 23, 2024
📸: Jio Cinema pic.twitter.com/5JirK5bssh
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് 500 വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിൽ ബാറ്റ് കൊണ്ടും താരം തിളങ്ങിയിരുന്നു. കുടുംബത്തിലെ മെഡിക്കൽ എമർജൻസി സാഹചര്യത്തിൽ ടെസ്റ്റിനിടെ വീട്ടിലേക്ക് പോയ താരം നാലാം ദിനം തിരിച്ചെത്തിയിരുന്നു. മത്സരത്തിൽ ഇന്ത്യ റെക്കോർഡ് മാർജിനിൽ ജയം നേടിയിരുന്നു.
Read More
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
- വിരാട് കോഹ്ലിക്ക് മൂന്നാം ടെസ്റ്റ് നഷ്ടമാകും; കാരണം ഇതാണ്
- ചരിത്രം കുറിച്ച് ജസ്പ്രീത് ബുമ്ര; ഇനി വെല്ലുവിളിക്കാൻ ആരുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us