scorecardresearch

സഹീർ ഖാനെയും, ദ്രാവിഡിനെയും നാണംകെടുത്തി, രവിശാസ്ത്രിയുടെ പരിശീലക സംഘത്തെ പ്രഖ്യാപിച്ചു

സഹീർ ഖാന് പകരം മുൻ ഇന്ത്യൻ താരം ഭരത് അരുണിനെ ഇന്ത്യൻ ടീമിന്റെ ബോളിങ്ങ് പരിശീലകനായി നിയമിച്ചു

സഹീർ ഖാന് പകരം മുൻ ഇന്ത്യൻ താരം ഭരത് അരുണിനെ ഇന്ത്യൻ ടീമിന്റെ ബോളിങ്ങ് പരിശീലകനായി നിയമിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ravi Shastri, Indian cricket team, രവി ശാസ്ത്രി, ഇന്ത്യൻ കോച്ച്, രാഹുൽ ദ്രാവിഡ്, ബാറ്റിംഗ് ഉപദേശകൻ, ബിസിസിഐ, BCCI, Head coach, Zaheer Khan, Cricket news, Indian team head coach, Indian Express

മുംബൈ: ഇന്ത്യ ടീമിന്റെ ബോളിങ്ങ് പരിശീലകനായി തീരുമാനിച്ച സഹീർ ഖാനെ നാണം കെടുത്തി ബിസിസിഐ. പരിശീലകരെ നിശ്ചയിക്കാനുള്ള വിദഗ്ദ സമിതിയുടെ ശുപാർശ മറികടന്ന് സഹീർ ഖാന് പകരം മുൻ ഇന്ത്യൻ താരം ഭരത് അരുണിനെ ഇന്ത്യൻ ടീമിന്റെ ബോളിങ്ങ് പരിശീലകനായി നിയമിച്ചു. മുഖ്യപരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട രവിശാസ്ത്രിയുടെ നിർദേശ പ്രകാരമാണ് ഭരത് അരുണിനെ ബോളിങ്ങ് കോച്ചായി നിയമിക്കുന്നത്. വിനോദ് ഖന്ന അദ്ധ്യക്ഷനായ സമിതിയുമായി രവിശാസ്ത്രി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച​ അന്തിമ തീരുമാനം ഉണ്ടായത്.

Advertisment

സഞ്ജയ് ബംഗാറിനെ രവിശാസ്ത്രിയുടെ സഹപരിശീലകനായി നിയമിച്ചു. നിലവിൽ ഇന്ത്യൻ ടീമിന്റെ ഫിൽഡിങ് കോച്ചായ ആർ. ശ്രീധറിനെ യഥാസ്ഥാനത്ത് നിലനിർത്തിയിട്ടുണ്ട്. ഇന്ന് മുതൽ 2019 ൽ നടക്കുന്ന ലോകകപ്പ് വരെയാണ് കോച്ചിങ്ങ് ടീമിന്റെ നിയമനം. രാഹുൽ ദ്രാവിഡ്, സഹീർ ഖാൻ എന്നിവരുടെ പദവി സംബന്ധിച്ച് ബിസിസിഐ ചർച്ച ചെയ്യുമെന്ന് രവിശാസ്ത്രി പറഞ്ഞു.

സഹീർ ഖാനെ ബോളിങ്ങ് ഉപദേശകനായും, രാഹുൽ ദ്രാവിഡിനെ ബാറ്റിങ്ങ് ഉപദേശകനായും നിയമിക്കണം എന്നായിരുന്നു മുതിർന്ന താരങ്ങളുടെ സമിതി നിർദേശിച്ചിരുന്നുത്. സച്ചിൻ , ഗാംഗുലി, ലക്ഷമൺ എന്നിവരടങ്ങിയ സമിതിയായിരുന്നു പുതിയ പരിശീലകരെ തിരഞ്ഞെടുത്തത് . എന്നാൽ മുഖ്യപരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട രവിശാസ്ത്രിയുടെ പിടിവാശിയാണ് ദ്രാവിഡിനെയും , സഹീർ ഖാനെയും ഒഴിവാക്കിയത് എന്ന് വേണം മനസ്സിലാക്കാൻ.

Indian Cricket Team Ravi Sasthri Bcci

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: