ന്യൂഡല്‍ഹി : അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൊച്ച് സ്ഥാനമൊഴിഞ്ഞതോടെ ഏറെ നാടകങ്ങളിലൂടെ കടന്നുപോവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാമ്പ്. ഇതിനൊരു വിരാമമിട്ടെന്നപോലെയാണ് രവി ശാസ്ത്രിയാവും ഇന്ത്യന്‍ ടീം കൊച്ച് എന്ന വാര്‍ത്ത പുറത്തുവരുന്നത്. വാര്‍ത്തയ്ക്ക് പിന്നാലെ തന്നെ ട്വിറ്റര്‍ ക്രിക്കറ്റ് ആരാദകരുടെ അഭിപ്രായങ്ങള്‍ കൊണ്ട് നിറഞ്ഞു. അതിന്‍റെ കൂട്ടത്തില്‍ രസകരമായ കുറച്ചു ട്രോളുകളുമുണ്ടായിരുന്നു.

വിരാട് കോഹ്ലിക്ക് ഏറെ പ്രിയപ്പെട്ട രവി ശാസ്ത്രി എന്നതിനാലാണ് അദ്ദേഹത്തെ കോച്ചായി നിയമിച്ചത് എന്നായിരുന്നു ട്രോളുകളില്‍ ഏറെയും. വാര്‍ത്ത പ്രചരിച്ചതിനേതാനും സമയത്തിനുള്ളില്‍ തന്നെ ബിസിസിഐ വാര്‍ത്ത തള്ളിക്കളഞ്ഞുകൊണ്ട് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കി. എന്തിരുന്നാലും ട്രോളുകള്‍ അടങ്ങുന്നില്ല. ചില ട്രോളുകള്‍ നോക്കാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ