Latest News

കോഹ്‌ലിയോട് അഭിപ്രായം ചോദിച്ചില്ല, ശാസത്രി സ്‌കോര്‍ ചെയ്തത് അഭിമുഖത്തില്‍: കപില്‍ ദേവ്

മൈക്ക് ഹെസനില്‍ നിന്നും ശക്തമായ മത്സരമാണ് ശാസ്ത്രി നേരിട്ടത്

Indian Coach,ഇന്ത്യന്‍ പരിശീലകന്‍, Ravi Shastri, രവി ശാസ്ത്രി,Team India,ടീം ഇന്ത്യ, Indian Cricket Team Coach, ie malayalam,

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീകനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നായകന്‍ വിരാട് കോഹ്ലിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് കപില്‍ ദേവ്. അഭിമുഖത്തില്‍ ശാസ്ത്രിയ്ക്കാണ് കൂടുതല്‍ മാര്‍ക്കെന്നും കപില്‍.

ന്യൂസിലന്‍ഡുകാരന്‍ മൈക്ക് ഹെസനില്‍ നിന്നും ശക്തമായ മത്സരമാണ് ശാസ്ത്രി നേരിട്ടത്. ഹെസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമെത്തി. ഒടുവില്‍ സമിതി ശാസ്ത്രിയില്‍ ഉത്തരം കണ്ടെത്തുകയായിരുന്നു. ശാസ്ത്രിയുടെ കാലാവധിയും വേതനവും ബിസിസിഐ തീരുമാനിക്കുമെന്നും കപില്‍ ദേവ് അറിയിച്ചു.

കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിശീലകനെ തിരഞ്ഞെടുത്തത്. മുംബൈയില്‍ നടന്ന അഭിമുഖത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കപില്‍ ദേവ്, അന്‍ഷുമന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയതാണ് കമ്മിറ്റി.

സ്‌കൈപ്പിലൂടെയായിരുന്നു ശാസ്ത്രി അഭിമുഖത്തില്‍ പങ്കെടുത്തത്. മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, ടോം മൂഡി, മൈക്ക് ഹെസന്‍ തുടങ്ങിയവരും അന്തിമ പട്ടികയിലുണ്ടായിരുന്നു. പട്ടികയിലുണ്ടായ വിന്‍ഡീസുകാരന്‍ ഫില്‍ സിമ്മണ്‍സ് അവസാന നിമിഷം പിന്മാറിയിരുന്നു.

2017 മുതല്‍ രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്തുണ്ട്. ശാസ്ത്രിയുടെ കീഴിലാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. 2018 ല്‍ ഏഷ്യാ കപ്പും നേടിയിരുന്നു. ശാസ്ത്രിയുടെ ശിക്ഷണത്തില്‍ കളിച്ച 21 ടെസ്റ്റുകളില്‍ 13 എണ്ണത്തിലാണ് ഇന്ത്യ ജയിച്ചത്. 36 ടി20 കളില്‍ 25 ഉം ജയിക്കാനായി. ഏകദിനത്തില്‍ 60 ല്‍ 43 കളികളിലും ഇന്ത്യ ജയിച്ചു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പൂര്‍ണ പിന്തുണയുണ്ട് രവി ശാസ്ത്രിയ്‌ക്കെന്നതും തീരുമാനത്തിലേക്ക് എത്താന്‍ കാരണമായി. ഇത് മൂന്നാം തവണയാണ് ശാസ്ത്രി ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് എത്തുന്നത്. ലോകകപ്പോടെ കാലാവധി അവസാനിച്ച ശാസ്ത്രിയ്ക്ക് 45 ദിവസത്തേക്ക് പദവി നീട്ടികൊടുക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ravi shastri virat kohli kapil dev287843

Next Story
ട്വിസ്റ്റും സര്‍പ്രൈസുമില്ല; രവി ശാസ്ത്രി തന്നെ ഇന്ത്യയുടെ പരിശീലകന്‍Ravi Shastri,രവി ശാസ്ത്രി, BCCI,ബിസിസിഐ, Team India,ടീം ഇന്ത്യ, india world cup, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express